എന്ത് നോണ്‍സെന്‍സാണിത്, സോനം കപൂറിന്റെ ഇന്‍സ്റ്റഗ്രാം പേജ് കണ്ടിട്ടില്ലേ, എന്ന് മകള്‍ ചോദിച്ചു; എന്റെ മറുപടി ഇതായിരുന്നു: കാജോള്‍
Entertainment news
എന്ത് നോണ്‍സെന്‍സാണിത്, സോനം കപൂറിന്റെ ഇന്‍സ്റ്റഗ്രാം പേജ് കണ്ടിട്ടില്ലേ, എന്ന് മകള്‍ ചോദിച്ചു; എന്റെ മറുപടി ഇതായിരുന്നു: കാജോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th November 2022, 1:27 pm

ബോളിവുഡിലെ സൂപ്പര്‍താര നായികയാണ് കാജോള്‍. 1992ല്‍ തന്റെ 17ാം വയസില്‍ സിനിമയില്‍ അരങ്ങേറിയ കാജോള്‍, ബാസിഗര്‍, ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ, മിന്‍സാര കനവു, ഫനാ, കുച്ച് കുച്ച് ഹോത്താ ഹേ, കബി ഖുഷി കബി ഖം, മൈ നെയിം ഈസ് ഖാന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു.

നടന്‍ അജയ് ദേവ്ഗണ്ണാണ് കജോളിന്റെ ജീവിതപങ്കാളി.

ന്യൂ ജനറേഷന്റെ പ്രതിനിധികളെന്ന നിലയില്‍ തന്റെ മക്കളില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനെ കുറിച്ച് രസകരമായി സംസാരിക്കുകയാണ് ഇപ്പോള്‍ കജോള്‍. പഴയ ഒരു ഇന്റര്‍വ്യൂവിലെ കാജോള്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതിനെ കുറിച്ച് മകള്‍ പഠിപ്പിച്ച് തരുന്നതിനെ പറ്റിയും ബോളിവുഡ് താരം സോനം കപൂറിന്റെ ഇന്‍സ്റ്റഗ്രാം പേജുമായി തന്റെ അക്കൗണ്ട് മകള്‍ താരതമ്യം ചെയ്തതിനെ കുറിച്ചുമാണ് കാജോള്‍ തമാശരൂപേണ സംസാരിക്കുന്നത്.

ബോളിവുഡ് സൂപ്പര്‍താരം കരീന കപൂറിനൊപ്പമുള്ള ഒരു ടോക്ക് ഷോയിലാണ് കാജോള്‍ ഇക്കാര്യം പറയുന്നത്.

”ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതിനെ കുറിച്ച് ഞാന്‍ എന്റെ മകളുടെ അടുത്തുനിന്നാണ് പഠിച്ചത്. അവളായിരുന്നു എന്റെ അഡ്മിന്‍. ഞാന്‍ മ്യൂസിക്കിലുള്ള അവരുടെ ശീലങ്ങള്‍ കുറച്ച് പഠിച്ച് വരുന്നുണ്ട്, പുതിയ കുറേ കാര്യങ്ങള്‍.

പിന്നെ സെല്‍ഫികളും. പിന്നെ ഇന്‍സ്റ്റഗ്രാമില്‍ എന്താണ് നന്നായി തോന്നുക, എന്താണ് കൂളായി തോന്നുക എന്നൊക്കെ. കാരണം നമുക്ക് എല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്യാന്‍ പറ്റില്ലല്ലോ. എന്നൊക്കെയാണ് അവര്‍ പറയുന്നത്.

ഒരു ദിവസം മകള്‍ എന്റെ ഇന്‍സ്റ്റഗ്രാം പേജ് നോക്കിയിട്ട് പറഞ്ഞു, ‘എന്ത് നോണ്‍സെന്‍സാണിത്, നിങ്ങള്‍ സോനം കപൂറിന്റെ ഇന്‍സ്റ്റഗ്രാം പേജ് കണ്ടിട്ടുണ്ടോ,’ എന്ന് ചോദിച്ചു.

ഞാനാകെ ഞെട്ടിപ്പോയി. വാട്ട് യൂ മീന്‍, സോനം കപൂറിന്റെ ഇന്‍സ്റ്റഗ്രാം എന്തിന് ഞാന്‍ നോക്കണം എന്ന ലൈനായി ഞാന്‍. ‘സോനം കപൂറിന്റെ ഇന്‍സ്റ്റഗ്രാം പോയി നോക്ക്, അതില്‍ എത്ര സിമ്മട്രിക്കലാണ് എല്ലാം എന്ന് നോ്ക്കൂ. എന്ത് ഈസ്തറ്റിക്‌സാണ് എല്ലാത്തിനും,’ എന്ന് അവള്‍ പറഞ്ഞു.

അവളാണ് എനിക്ക് സോഷ്യല്‍ മീഡിയയെ കുറിച്ച് ടിപ്‌സ് തരുന്നതുമെല്ലാം,” കാജോള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

Content Highlight: Kajol about her daughter, instagram and Sonam Kapoor