എഡിറ്റര്‍
എഡിറ്റര്‍
ഇതൊരു ദുരന്തമല്ല ; കൂട്ടക്കൊലയാണ് : ഗോരഖ്പൂരിലെ 60 കുട്ടികളുടെ മരണത്തെക്കുറിച്ച് കൈലാഷ് സത്യാര്‍ത്ഥി
എഡിറ്റര്‍
Saturday 12th August 2017 11:41am

പാറ്റ്‌ന: യു.പിയിലെ ഗോരഖ്പൂരില്‍ 60 ലേറെ കുട്ടികള്‍ മരിച്ച സംഭവം ദുരന്തമല്ല കൂട്ടക്കൊലയാണെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്.

‘ഓക്‌സിജന്‍ ഇല്ലാതെ 30 കുട്ടികള്‍ ആശുപത്രിയില്‍ മരിച്ചു. ഇതൊരു ദുരന്തമല്ല, കൂട്ടക്കൊലയാണ്. ഇതാണോ 70 വര്‍ഷം നീണ്ട സ്വാതന്ത്ര്യം കുട്ടികള്‍ക്കു നല്‍കിയത്?’ അദ്ദേഹം ചോദിക്കുന്നു.

യു.പിയിലെ ആരോഗ്യ മേഖലയിലെ അഴിമതിയാണ് ഈ മരണങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ നടപടിയെടുക്കാന്‍ അദ്ദേഹം യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

‘ഇത്തരം സംഭവങ്ങള്‍ നടത്താന്‍ യു.പിയിലെ അഴിമതിയില്‍ മുങ്ങിയ ആരോഗ്യ മേഖലയെ ശരിയാക്കാന്‍ യു.പി മുഖ്യമന്ത്രി ഉടന്‍ ഇടപെടണം’ അദ്ദേഹം പറഞ്ഞു.


Must Read: ആധാറില്ലാത്തതിന്റെ പേരില്‍ ജെ.എന്‍.യു ഷെഹ്‌ല റാഷിദിന്റെ ഡെസേട്ടേഷന്‍ തിരിച്ചയച്ചു: ഈ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടില്ലെന്ന് ഷെഹ്‌ല


ഉത്തര്‍പ്രദേശിലെ ഖൊരക്ക് പൂരില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 63 കുട്ടികളാണ് ഇതുവരെ മരണപ്പെട്ടത്. കുട്ടികള്‍ മരിച്ച സംഭവം നിസാരവല്‍ക്കരിക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഞ്ചു ദിവസത്തിനിടെ മരിച്ചത് 63 പേര്‍ മരണപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചെങ്കിലും മരണപ്പെട്ടത് ഏഴ് പേര്‍ മാത്രമാണെന്നാണ് ബി.ജെ.പി സര്‍ക്കാരിന്റെ വാദം.

യോഗി ആദിത്യ നാഥിന്റെ മണ്ഡലത്തമായ ഗോരഖ്പൂലെ മെഡിക്കല്‍ കോളേജിലാണ് കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരണപ്പെട്ടത്. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് 66 ലക്ഷത്തോളം സര്‍ക്കാര്‍ നല്‍കാനുന്നതിനാല്‍ കമ്പനി ഓക്‌സിജന്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതാണ് അപകടത്തിന് കാരണം.

Advertisement