എഡിറ്റര്‍
എഡിറ്റര്‍
അരുന്ധതി റോയിയുടെ പരാമര്‍ശം: കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍
എഡിറ്റര്‍
Friday 8th August 2014 9:13am

kadannapalli കൊച്ചി: അരുന്ധതി റോയിയുടെ ഗാന്ധി വിരുദ്ധ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍. അരുന്ധതിയുടെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി ഡി. സതീശന്റെ അഭിപ്രായങ്ങളോട് യോജിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ കെ പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ മറുപടി പറയണമെന്നും കടന്നപ്പള്ളി ആവശ്യപ്പെട്ടു.

മഹാത്മാഗാന്ധിയെ വിമര്‍ശിച്ചതിന്റെ പേരില്‍ അരുന്ധതി റോയിക്കെതിരെ കേസെടുക്കേണ്ടതില്ലെന്നും അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കുന്നുവെന്നുമായിരുന്നു വി.ഡി സതീശന്റെ പ്രസ്താവന. അരുന്ധതിയുടെ നിന്ദ്യമായ പരാമര്‍ശങ്ങള്‍ പൗരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാനാവില്ലെന്നും ഇതിനെതിരെ നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്നും കടന്നപ്പള്ളി പറഞ്ഞു.

മഹാത്മാഗാന്ധിയെ അവഹേളിക്കുന്നതിനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. ദേശീയതൊഴിലുറപ്പു പദ്ധതിയില്‍നിന്ന് മഹാത്മാഗാന്ധിയുടെ പേരുമാറ്റുന്നതിനുള്ള നീക്കങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധിയെ നിന്ദിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ക്വിറ്റ് ഇന്ത്യ ദിനമായ ഒന്‍പതിന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ കോണ്‍ഗ്രസ് എസ് ഉപവാസം സംഘടിപ്പിക്കുമെന്നും കടന്നപ്പള്ളി അറിയിച്ചു.

Advertisement