എഡിറ്റര്‍
എഡിറ്റര്‍
ഗൗതം കാര്‍ത്തിക്കിന് ഐശ്വര്യയുടെ ചിത്രത്തിലേക്ക് ക്ഷണം
എഡിറ്റര്‍
Thursday 14th March 2013 5:06pm

കടലിലെ ഹീറോ ഗൗതം കാര്‍ത്തിക്കിന് ഐശ്വര്യ ധനുഷിന്റെ ക്ഷണം. കടലിലെ അഭിനയത്തിലൂടെ തന്റെ പ്രതിഭയെ പൂര്‍ണമായും അഭ്രപാളിയില്‍ ഫലിപ്പിക്കാനായതാണ് ഗൗതം കാര്‍ത്തിക്കിന് കോളിവുഡില്‍ അവസരങ്ങളൊരുക്കുന്നത്.

തമിഴിലെ മുന്‍ സൂപ്പര്‍സ്റ്റാര്‍ കാര്‍ത്തികിന്റെ മകനാണ് ഗൗതം. കടല്‍ കണ്ട ശേഷം ഐശ്വര്യ ഈ യുവതാരത്തെ തന്റെ ഫോണില്‍ പുതിയ പ്രൊജക്ടിനായി ക്ഷണിക്കുകയായിരുന്നു.

കൊലവെറി ഗാനത്തിലൂടെ പ്രശസ്തനായ സംഗീതസംവിധാനയകന്‍ അനിരുദ്ധ് തന്നെയാണ് ഈ പുതിയ ചിത്രത്തിലും ഗാനങ്ങളൊരുക്കുന്നത്.

ഈ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

Advertisement