എഡിറ്റര്‍
എഡിറ്റര്‍
‘ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം’; ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
എഡിറ്റര്‍
Monday 23rd October 2017 10:43pm

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ പുരോഗമനപരമായ കാഴ്ച്ചപാട് വ്യക്തമാക്കിയ ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അദ്ദേഹം മുന്നോട്ട് വെച്ച അഭിപ്രായത്തിന് ഈ കാലത്ത് പ്രസക്തി ഏറെയുണ്ട്. ക്ഷേത്ര പ്രവേശനത്തിന് എല്ലാ ജാതിക്കാര്‍ക്കും അവകാശം ലഭിക്കുന്നതിനുവേണ്ടി ഐതിഹാസികമായ സമരം നടത്തിയാണ് ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം ലഭിച്ചത്. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Also Read: ‘വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മഹല്ല് കമ്മിറ്റി നടത്തിയത്’; ഇതര മതസ്ഥനെ വിവാഹം ചെയ്തതിന് ഊരുവിലക്കിയ സംഭവത്തില്‍ വധുവിന്റ ഉമ്മ സംസാരിക്കുന്നു


എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറുമെന്നും ഈ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നുമായിരുന്നു ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളായ വിശ്വാസികളെ പ്രവേശിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടേത് സര്‍ക്കാരാണ് ഇതിനായി സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് അധികാരം ക്ഷേത്രത്തില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തന്ത്രി പണ്ഡിത സമൂഹങ്ങളുമായി ആലോചന നടത്തി നിയമാവലി ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement