ടൊവിയുടെ ഡാന്‍സിനെ കുറിച്ച് മനസിലായത് സെറ്റിലെത്തിയപ്പോള്‍, ഇത്രയും വലിയ കാസ്റ്റിനൊപ്പം അഭിനയിച്ചില്ലെങ്കില്‍ പൊട്ടിയായേനെ: ശ്രുതി രാമചന്ദ്രന്‍
Malayalam Cinema
ടൊവിയുടെ ഡാന്‍സിനെ കുറിച്ച് മനസിലായത് സെറ്റിലെത്തിയപ്പോള്‍, ഇത്രയും വലിയ കാസ്റ്റിനൊപ്പം അഭിനയിച്ചില്ലെങ്കില്‍ പൊട്ടിയായേനെ: ശ്രുതി രാമചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th September 2021, 11:57 am

കാണെക്കാണെ എന്ന ചിത്രത്തിലെ ഷെറിന്‍ എന്ന കഥാപാത്രത്തെ വളരെയേറെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ ശ്രുതി രാമചന്ദ്രന് സാധിച്ചിരുന്നു. വളരെ സെന്‍സിറ്റീവായ കഥാപാത്രത്തെയായിരുന്നു താരം ഏറെ തന്മയത്വത്തോടെ കൈകാര്യം ചെയ്തത്.

തന്നെ സംബന്ധിച്ച് ഇത്രയും വലിയ ഒരു ക്രൂവിന്റെ ഭാഗമാകുക എന്നത് വലിയ ഭാഗ്യമായിരുന്നെന്ന് ശ്രുതി ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഇത്രയും വലിയൊരു കാസ്റ്റ് ആന്‍ഡ് ക്രൂവിനൊപ്പം ഒരു റോള്‍ കിട്ടിയിട്ട് അത് വേണ്ടെന്ന് വെക്കാന്‍ ഞാന്‍ ഈ ലോകത്തെ ഏറ്റവും വലിയ ഇഡിയറ്റായിരിക്കണമെന്നായിരുന്നു ശ്രുതി പറഞ്ഞത്. അതിന് പുറമെ ഈ കഥ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടെന്നും ശ്രുതി പറഞ്ഞു.

ഈ കഥ കേട്ടപ്പോള്‍ എനിക്ക് തോന്നിയത് വളരെ സെന്‍സിറ്റീവായ ഒരു കഥയെ എത്രത്തോളം നന്നായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത് എന്നാണ്. ഒരാളെ നമുക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിട്ട് കാറ്റഗറൈസ് ചെയ്യാന്‍ കഴിയില്ല. എല്ലാവരും വെറും മനുഷ്യന്‍മാത്രമാണെന്ന കാര്യമാണ് ഈ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്. അത് തന്നെയാണ് എന്നേയും ആകര്‍ഷിച്ചത്.

പിന്നെ സിനിമയുടെ ഈ സെറ്റില്‍ വെച്ചാണ് ടൊവിയേയും ഐശ്വര്യയേയും മീറ്റ് ചെയ്യുന്നത്. ടൊവിക്ക് ഡാന്‍സ് കളിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണെന്ന് ഞാന്‍ മനസിലാക്കുന്നതും ഡാന്‍സ് ചെയ്യാന്‍ ഭയങ്കര നാണമാണെന്ന് തിരിച്ചറിയുന്നതും അപ്പോഴാണെന്നും ശ്രുതി അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തില്‍ ശ്രുതിയ്ക്കും തനിക്കും കോമ്പിനേഷന്‍ രംഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പക്ഷേ ശ്രുതി സെറ്റില്‍ വരുമ്പോള്‍ താന്‍ ഇങ്ങനെ നോക്കിയിരിക്കുമായിരുന്നെന്നും അത്രയ്ക്ക് ഭംഗിയാണ് ശ്രുതിയെ കാണാനെന്നുമാണ് ഐശ്വര്യ ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞത്.

പിന്നെ താന്‍ ചെയ്യണമെന്ന് ആഗ്രഹിച്ച ക്യാരക്ടര്‍ ആയിരുന്നല്ലോ അതെന്ന് ഓര്‍ത്തപ്പോള്‍ അതിന്റെയൊരു അസൂയ ഉണ്ടായിരുന്നെന്നും ഐശ്വര്യ അഭിമുഖത്തില്‍ പറഞ്ഞു. ഐശ്വര്യ ലക്ഷ്മിയുമായും ശ്രുതിയുമായിട്ടും നല്ല സൗഹൃദം തന്നെ സെറ്റില്‍ ഉണ്ടായെന്നും ടൊവിനോയും അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kaanekkane Movie Actress Sruthi Ramachandran About Tovino