രാഷ്ട്രീയം പറഞ്ഞ് വിജയ് സേതുപതി; യുട്യൂബില്‍ ട്രെന്റായി കാ പെ രണസിങ്കം ടീസര്‍
movie teaser
രാഷ്ട്രീയം പറഞ്ഞ് വിജയ് സേതുപതി; യുട്യൂബില്‍ ട്രെന്റായി കാ പെ രണസിങ്കം ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd May 2020, 10:45 pm

ചെന്നൈ: വിജയ് സേതുപതിയും ഐശ്വര്യ രാജേഷും നായകനും നായികയുമാവുന്ന പുതിയ ചിത്രം കാ പെ രണസിങ്കത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പി വിരുമാണ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം വൈറലായിട്ടുണ്ട്.

2020 ജനുവരിയില്‍ തിയേറ്ററില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് ഭീഷണി മൂലം റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു. വിജയ് സേതുപതിയും ഐശ്വര്യ രാജേഷും ഒരുമിച്ചെത്തുന്ന നാലാമത്തെ ചിത്രമാണിത്.

കാ പെ രണസിങ്കം എന്ന ടൈറ്റില്‍ കഥപാത്രമായിട്ടാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. രംഗരാജ് പാണ്ഡെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രക്കനി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെ.ജെ.ആര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കോട്ടപ്പടി ജെ രാജേഷ് ആണ് നിര്‍മ്മാണം. പീറ്റര്‍ ഹെയ്ന്‍ ആണ് സംഘട്ടനം . സംഗീതം ജിബ്രാന്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക