എഡിറ്റര്‍
എഡിറ്റര്‍
വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ വിജയകുമാര്‍ മാവോവാദി വിരുദ്ധ സേനയിലേക്ക്
എഡിറ്റര്‍
Wednesday 12th June 2013 1:21pm

maoist

റാഞ്ചി: വീരപ്പന്‍ വേട്ടയ്ക്ക് നേതൃത്വം നല്‍കിയ കെ.വിജയകുമാറിനെ മാവോവാദി വിരുദ്ധ സേനയുടെ നേതൃത്വത്തിലേക്ക്. ജാര്‍ഖണ്ഡ് ഗവര്‍ണറുടെ ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ് വിജയകുമാര്‍ ഇപ്പോള്‍.
Ads By Google

മാവോവാദി വിരുദ്ധ പോരാട്ടങ്ങള്‍ ഏകീകരിക്കുന്ന മുതിര്‍ന്ന ഉപദേഷ്ടാവായാണ് വിജയകുമാറിനെ നിയമിച്ചിരിക്കുന്നത്. നേരത്തേ സി.ആര്‍.പി.എഫ് മേധാവിയായും വിജയകുമാര്‍ പ്രവര്‍ത്തിച്ചു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുണ്ടായ മാവോവാദി ആക്രമണത്തെ തുടര്‍ന്നാണ് മാവോവാദി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കുന്നത്. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ കേന്ദ്ര മന്ത്രി വി.സി ശുക്ല കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

മാവോവാദികളെ നേരിടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത തലയോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയകുമാറിനെ തിരിച്ചു വിളിച്ചിരിക്കുന്നു. വന മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ടെന്നതിനാലാണ് വിജയകുമാറിനെ ചുമതല ഏല്‍പ്പിച്ചത്.

1975 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വിജയകുമാര്‍. 2010 ഒക്ടോബറില്‍ സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു.

Advertisement