എഡിറ്റര്‍
എഡിറ്റര്‍
വി.എസ്സിന്റെ പ്രസ് സെക്രട്ടറിയായി കെ.വി സുധാകരന്‍
എഡിറ്റര്‍
Wednesday 5th June 2013 5:29pm

V.S. Achuthananthan

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായി ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ.വി സുധാകര്‍ ചുമതലയേറ്റു. വി.എസ് തന്നെയാണ് സുധാകരന്റെ പേര് നിര്‍ദേശിച്ചത്.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. യോഗം തുടരുകയാണ്. രണ്ടാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.

Ads By Google

കെ. ബാലകൃഷ്ണന് പകരമായാണ് സുധാകരന്‍ ചുമതലയേല്‍ക്കുക. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ബാലകൃഷ്ണനെ പുറത്താക്കിയത്.

മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിയെന്നാരോപിച്ചാണ് വി.എസ്സിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ്, പ്രസ്സ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.

Advertisement