എഡിറ്റര്‍
എഡിറ്റര്‍
കെടിഎം ഡ്യൂക്ക് 390 ഇന്ത്യയില്‍
എഡിറ്റര്‍
Wednesday 26th June 2013 3:35pm

ktm-Dool

വിലയില്‍ തികഞ്ഞ ആകര്‍ഷണീയതയോടെ കെടിഎം ഡ്യൂക്ക് 390 ഇന്ത്യന്‍ വിപണിയിലെത്തി. പൂണെയിലെ എക്‌സ്!ഷോറൂം വില 1.80 ലക്ഷം രൂപ.

ഓസ്ട്രിയന്‍ കമ്പനി 2012 ലെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പുറത്തിറക്കിയ ഡ്യൂക്ക് 390 ന് 43 ബിഎച്ച്പി കരുത്തുള്ള 373.2 സിസി, സിംഗിള്‍ സിലിണ്ടര്‍ , നാലു സ്‌ട്രോക്ക് , ഫ്യുവല്‍ ഇന്‍ജക്ടഡ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്.

Ads By Google

പരമാവധി ടോര്‍ക്ക് 35 എന്‍എം. ആറു സ്പീഡ് മാന്വല്‍ ഗീയര്‍ ബോക്‌സുപയോഗിക്കുന്ന ബൈക്കിന് മണിക്കൂറില്‍ 170 കിമീ വരെ വേഗമെടുക്കാനാവും. ആറു സെക്കന്‍ഡു മതി 100 കിമീ വേഗത്തിലെത്താന്‍ .

200 സിസി വകഭേദത്തിനു സമാനമായ രൂപമാണ് 390 നും. ഓറഞ്ച് പെയിന്റുള്ള ട്രെല്ലിസ് ഫ്രേം , അലോയ് വീല്‍ , ബോഡി ഗ്രാഫിക്‌സ് എന്നിവ 390 നു വ്യത്യസ്തത നല്‍കുന്നു. ഡ്യൂക്ക് 200 ന്റെ ബോഡി ഘടകങ്ങളും ഗീയര്‍ബോക്‌സും ക്രാങ്ക് കെയ്‌സും ഡ്യൂക്ക് 390 ന് ഉപയോഗിക്കുന്നുണ്ട്.

തല കീഴായുള്ള ഫോര്‍ക്കുകളും മോണോ ഷോക്ക് അബ്‌സോര്‍ബറും അടങ്ങുന്നതാണ് സസ്‌പെന്‍ഷന്‍ . ബൈക്കില്‍ സാഹസികപ്രകടനങ്ങള്‍ നടത്തുന്നവരെ തൃപ്തിപ്പെടുത്താന്‍ എബിഎസ് സംവിധാനം ഓഫ് ചെയ്ത് വയ്ക്കാന്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

പുണെയ്ക്കടുത്ത് ചകനിലെ ബജാജ് പ്ലാന്റിലാണ് പുതിയ കെടിഎം മോഡലും ഉത്പാദിപ്പിക്കുന്നത്. രാജ്യത്തെ 71 കെടിഎം ഷോറൂമുകളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഡ്യൂക്ക് 390 ന്റെ ബുക്കിങ് നാളെ ( ജൂണ്‍ 26 ) മുതല്‍ സ്വീകരിച്ചുതുടങ്ങും.

Advertisement