ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ 41 ദിവസം ഭജനമിരുത്താം: കെ. സുരേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Thursday 8th November 2018 2:11pm

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താന്‍ സംഘപരിവാര്‍ തയാറാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍.

കാസര്‍കോട് മധൂറില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിലാണ് സുരേന്ദ്രന്റെ പരാമര്‍ശം. തന്ത്രി കല്‍പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ വത്സന്‍ തില്ലങ്കേരി ചെയ്തിട്ടുള്ളൂ.

എന്നാല്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു ദേവസ്വം ബോര്‍ഡില്‍ അംഗമായ ശങ്കര്‍ ദാസ് ചെയ്തതു പൊറുക്കാനാവാത്ത തെറ്റാണ്. തങ്ങള്‍ കോടതിയെ സമീപിച്ചാല്‍ ശങ്കര്‍ ദാസ് കുടുങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ബി.എസ്.യെഡിയൂരപ്പ ഉദ്ഘാടനം ചെയ്തു.


കോണ്‍ഗ്രസ് മുക്തഭാരതമല്ല, മുസ്‌ലീം മുക്ത ഭാരതമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെന്ന് ഉവൈസി


ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയ വത്സന്‍ തില്ലങ്കേരിയും വീഡിയോ പുറത്തുവന്നിരുന്നു. മാത്രമല്ല ആചാരം ലംഘിച്ച് പതിനെട്ടാം പടിക്ക് അഭിമുഖമായി പുറംതിരിഞ്ഞ് നിന്ന് തില്ലങ്കേരി പ്രസംഗിക്കുകയും ചെയ്തിരുന്നു.

ആചാരലംഘനം നടത്തിയിട്ടുണ്ടെന്നും തന്ത്രി പറഞ്ഞ പരിഹാരക്രിയകള്‍ ശബരിമലയില്‍ ചെയ്തുകഴിഞ്ഞെന്നുമായിരുന്നു വിവാദത്തില്‍നിന്ന് തലയൂരാനായി തില്ലങ്കേരി പറഞ്ഞത്.

ശബരിമലയില്‍ ആചാരലംഘനം നടക്കില്ലെന്ന് നാമജപ പ്രതിഷേധക്കാരോട് പൊലീസിന്റെ മൈക്കിലൂടെയായിരുന്നു വത്സന്‍ തില്ലങ്കേരി വിളിച്ചുപറഞ്ഞത്. പമ്പ മുതല്‍ നിലയ്ക്കല്‍ വരെ ആചാരലംഘനം തടയാന്‍ പൊലീസും വോളന്റീയേഴ്‌സും ഉണ്ടെന്നും തില്ലങ്കേരി പറഞ്ഞിരുന്നു.

Advertisement