കോഴിക്കോട്: ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പോലീസ് ഹൈടെക് സെല്‍ എസ്.ഐയ്ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. എസ്.ഐയുടെ പേര് ബിജു എസ് എന്നല്ലെന്നും പൂര്‍ണ്ണരൂപം ബിജു സലിം എന്നാണെന്നും അദേഹം പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ടാണ് സുപ്രധാന തസ്തികയില്‍ ബിജുസലീമിന് ചുമതല നല്‍കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഈ എസ്.ഐ, അബ്ദുള്‍ നാസര്‍ മദനിയുടെ ക്യാമ്പിലെ അംഗമായിരുന്നെന്നും പീന്നിട് ജമാഅത്തെ ഇസ്ലാമിയുമായി സജീവബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്‌ലിം ലീഗിലെ ചില നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇ-മെയില്‍ വാര്‍ത്ത ചോര്‍ത്തിയതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ഇടയാക്കിയതെന്നും പീന്നിട് ഇത് പ്രസിദ്ധീകരിച്ചതെന്നും അദേഹം അഭിപ്രായപ്പെട്ടു. ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എന്‍.ഐ.എ അന്വേഷിക്കണം. ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ലീഗിനെ ഭയപ്പെടുത്തുന്നുണ്ട്. അതിനാലാണ് അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എന്നാല്‍ ഇമെയില്‍ വിവാദം അടഞ്ഞ അധ്യായമല്ലെന്നും അത് തുടരേണ്ടതാണെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Malayalam news
Kerala news in English