വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല; കെ. സുരേന്ദ്രന്‍ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നെന്നും തോട്ടത്തില്‍ രവീന്ദ്രന്‍
Kerala News
വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല; കെ. സുരേന്ദ്രന്‍ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നെന്നും തോട്ടത്തില്‍ രവീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 11:09 am

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നെന്നും പാര്‍ട്ടിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചിരുന്നെന്നും കോഴിക്കോട് മുന്‍ മേയറും സി.പി.ഐ.എം നേതാവുമായ തോട്ടത്തില്‍ രവീന്ദ്രന്‍.

എന്നാല്‍ ബി.ജെ.പിയുമായി യോജിക്കാനിവില്ലെന്ന് കെ.സുരേന്ദ്രനെ അറിയിച്ചെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. താന്‍ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണ്. വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും രവീന്ദ്രന്‍ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നേരത്തെ കെ.സുരേന്ദ്രന്‍ തോട്ടത്തില്‍ രവീന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുമ്പാണ് രവീന്ദ്രനെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചത്.

എന്നാല്‍ സുരേന്ദ്രന്‍ നടത്തിയത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തില്ലെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു.

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി തോട്ടത്തില്‍ രവീന്ദ്രന്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രതികരണവുമായി തോട്ടത്തില്‍ രവീന്ദ്രന്‍ രംഗത്ത് എത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: K Surendran invited me to the BJP; says Thottathil Raveendran