എഡിറ്റര്‍
എഡിറ്റര്‍
അല്‍ഫോണ്‍ കണ്ണന്താനം അഴിമതിക്കാരുടെ എക്കാലത്തേയും പേടിസ്വപ്‌നമെന്ന് കെ. സുരേന്ദ്രന്‍
എഡിറ്റര്‍
Sunday 3rd September 2017 10:01am

കോഴിക്കോട്: നിയുക്ത കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അഴിമതിക്കാരുടെ എക്കാലത്തേയും പേടി സ്വപ്‌നമായിരുന്നെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം.

മലയാളികള്‍ക്ക് മോദിയുടെ ഓണസമ്മാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സഭയില്‍ ഇടംതേടിയ കണ്ണന്താനെത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പിലാണ് സുരേന്ദ്രന്‍ ഇങ്ങനെ പറയുന്നത്.

മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനോ സുരേഷ് ഗോപിയോ മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവരെയൊക്കെ മറികടന്നാണ് കണ്ണന്താനത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Must Read: നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവുമുണ്ടാവില്ലെന്ന് അന്നേ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു: രഘുറാം രാജന്റെ വെളിപ്പെടുത്തല്‍


ക്രിസ്ത്യാനികളെ കൂടുതലായി ബി.ജെ.പിയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യമിട്ടാണ് കണ്ണന്താനത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് വിലയിരുത്തലുകള്‍.

ഏത് വകുപ്പ് കിട്ടിയാലും സന്തോഷമാണെന്നും ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് കേന്ദ്രമന്ത്രി പദത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോടുള്ള കണ്ണന്താനത്തിന്റെ പ്രതികരണം. ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുളള അംഗീകാരമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement