പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ട് കെ. സുരേന്ദ്രന്‍: ബി.ജെ.പിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് പി.സി ജോര്‍ജിന്റെ മണ്ഡലത്തില്‍
D' Election 2019
പത്തനംതിട്ടയിലെ എല്ലാ മണ്ഡലങ്ങളിലും തിരിച്ചടി നേരിട്ട് കെ. സുരേന്ദ്രന്‍: ബി.ജെ.പിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് പി.സി ജോര്‍ജിന്റെ മണ്ഡലത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd May 2019, 2:15 pm

 

പത്തനംതിട്ട: ശബരിമല വിഷയം ചര്‍ച്ചയായ പത്തനംതിട്ടയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തെത്തി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. ഒരു മണ്ഡലത്തില്‍ മാത്രമാണ് കെ. സുരേന്ദ്രന് രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞത്.

അടൂര്‍ മണ്ഡലത്തില്‍ മാത്രമാണ് സുരേന്ദ്രന്‍ രണ്ടാമതെത്തിയത്. 46,407 വോട്ടുകളാണ് ഇവിടെ സുരേന്ദ്രന് ലഭിച്ചത്. ഇവിടെ വീണ ജോര്‍ജാണ് ഒന്നാമതെത്തിയത്. ആന്റോ ആന്റണി 45901 വോട്ടു നേടി മൂന്നാം സ്ഥാനത്തുണ്ട്.

കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം.

കാഞ്ഞിരപ്പള്ളിയില്‍ 42,473 വോട്ടുകള്‍ നേടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് മുന്നിട്ടു നില്‍ക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് 35232 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്. ബി.ജെ.പിക്ക് ഇവിടെ 28847 വോട്ടുകളാണ് ലഭിച്ചത്.

എന്‍.ഡി.എ സഖ്യകക്ഷിയായ ജനപക്ഷം നേതാവ് പി.സി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറിലാണ് സുരേന്ദ്രന് ഏറ്റവും കുറവ് വോട്ടു ലഭിച്ചത്. 26364 വോട്ടുമാത്രമാണ് പൂഞ്ഞാറില്‍ സുരേന്ദ്രന് ലഭിച്ചത്. പൂഞ്ഞാറില്‍ 59809 വോട്ടുകള്‍ക്കാണ് പി.സി ജോര്‍ജ് ജയിച്ചത്.

തിരുവല്ല മണ്ഡലത്തില്‍ സുരേന്ദ്രന്‍ 35865 വോട്ടുകള്‍ ലഭിച്ച് മൂന്നാം സ്ഥാനത്താണ്. റാന്നിയിലും 35000ത്തോളം വോട്ടുകളാണ് സുരേന്ദ്രന് ലഭിച്ചത്. ആറന്മുളയില്‍ 34582 വോട്ടും, കോന്നിയില്‍ 26443 വോട്ടുമാണ് സുരേന്ദ്രന് ലഭിച്ചത്.