എഡിറ്റര്‍
എഡിറ്റര്‍
ഹാര്‍ദിക് പട്ടേലും ജിഗ്‌നേഷ് മേവാനിയും കടലാസ് പുലികള്‍ മാത്രം; ധൈര്യമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും കെ.സുരേന്ദ്രന്‍
എഡിറ്റര്‍
Tuesday 24th October 2017 10:09am

തിരുവനന്തപുരം: ഗുജറാത്തിലെ പട്ടേല്‍ സമുദായ സംവരണത്തിന് ചുക്കാന്‍ പിടിച്ച ഹാര്‍ദിക് പട്ടേലിനെയും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍.

ഹര്‍ദിക് പട്ടേലും ജിഗ്‌നേഷ് മേവാനിയും ധൈര്യമുള്ളവരാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണം. അപ്പോഴറിയാം ജനപിന്തുണ. ഇറോം ശര്‍മ്മിളയുടെ ഗതിയായിരിക്കും വോട്ടെണ്ണിക്കഴിയുമ്പോളെന്നും സുരേന്ദ്രന്‍ പറയുന്നു.


Also Read നെഹ്‌റു, ഗാന്ധി എന്നീ മാലിന്യങ്ങളെ ജനമനസുകളിലേക്ക് കോണ്‍ഗ്രസ് കുത്തി നിറച്ചെന്ന് ബി.ജെ.പി എം.പി; അസമില്‍ പ്രതിഷേധം ശക്തമാകുന്നു


ഹര്‍ദിക് പട്ടേലും ജിഗ്‌നേഷ് മേവാനിയുമെല്ലാം മാധ്യമങ്ങള്‍ പടച്ചുവിടുന്ന കടലാസു പുലികള്‍ മാത്രം. കാത്തിരുന്നു കാണാമെന്നും ഫേസ്ബുക്കില്‍ അദ്ദേഹമിട്ട പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയെന്ന പട്ടിദാര്‍ അനാമത് ആന്ദോളന്റെ നേതാവിന്റെ വെളിപ്പെടുത്തലോടെ ഗുജറാത്തിലെ വിശാലസഖ്യത്തിന് തടയിടാന്‍ അമിത് ഷാ നടത്തിയ കരുനീക്കങ്ങള്‍ ബി.ജെ.പിക്കു തന്നെ പാരയായിരുന്നു.

Advertisement