സാമ്പത്തിക തട്ടിപ്പ്; കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം
Kerala News
സാമ്പത്തിക തട്ടിപ്പ്; കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th July 2021, 11:40 am

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയിലാണ് അന്വേഷണം.

വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സുധാകരന്റെ മുന്‍ഡ്രൈവറായിരുന്ന പ്രശാന്ത് അദ്ദേഹത്തിനെതിരേ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ചിരുന്നു.

കെ.കരുണാകരന്‍ ട്രസ്റ്റുമായും കണ്ണൂര്‍ ഡി.സി.സി. ഓഫീസിന്റെ നിര്‍മാണവുമായും ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നാണ് മാധ്യമങ്ങളിലൂടെ പ്രശാന്ത് ബാബു ആരോപിച്ചത്. പ്രശാന്ത് ബാബു തന്നെ വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഇപ്പോള്‍ പ്രാഥമികമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുത്ത് തുടര്‍ അന്വേഷണത്തിലേക്ക് പോകാനാണ് വിജിലന്‍സിന്റെ തീരുമാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: K Sudhakaran Vigilance Enquiry