എഡിറ്റര്‍
എഡിറ്റര്‍
ജഡ്ജി കോഴ വാങ്ങിയത് കണ്ടെന്ന പരാമര്‍ശം: സുധാകരനെതിരെയുള്ള കേസ് തള്ളി
എഡിറ്റര്‍
Tuesday 11th June 2013 5:21pm

k-sudhakaran

തിരുവനന്തപുരം: കെ. സുധാകരന്റെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് പോലീസ് എഴുതി തള്ളി.

സുപ്രീം കോടതി ജഡ്ജി കൈക്കൂലി വാങ്ങിയത് താന്‍ കണ്ടെന്ന സുധാകരന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസാണ് എഴുതി തള്ളിയത്.

സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിലാണ് കേസ്  എഴുതി തള്ളിയത്. കൊട്ടാരക്കരയിലെ സുധാകരന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചില്ല.

സുധാകരനെതിരെയുള്ള തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ചാണ് കേസ് എഴുതി തള്ളിയിരിക്കുന്നത്. ഇതിന്റെ രേഖകളാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Ads By Google

അഴിമതിക്ക് കൂട്ടുനിന്നു, കുറ്റകൃത്യം അറിഞ്ഞിട്ടും വെളിപ്പെടുത്തിയില്ല തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു സുധാകരനെതിരെ കേസെടുത്തത്.

21 ബാര്‍ ലൈസന്‍സുകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലില്‍ അനുകൂല വിധിക്കായി സുപ്രീംകോടതി ജഡ്ജി 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടുവെന്നായിരുന്നു സുധാകരന്റെ പ്രസംഗം.

ദല്‍ഹി കേരള ഹൗസില്‍ വെച്ചായിരുന്നു താന്‍ ഇതിന് സാക്ഷ്യം വഹിച്ചതെന്നും സുധാകരന്‍ വെളിപ്പെടുത്തിയിരുന്നു. ജയില്‍മോചിതനായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം നല്‍കാന്‍ കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

Advertisement