എഡിറ്റര്‍
എഡിറ്റര്‍
ശ്രീശാന്തിന്റെ അറസ്റ്റ്: കെ. സുധാകരന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി
എഡിറ്റര്‍
Monday 10th June 2013 12:42am

sreesanth-123

കണ്ണൂര്‍: ഐ.പി.എല്‍ വാതുവെപ്പില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് വേണ്ടി  കെ. സുധാകരന്‍ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തമന്ത്രിക്കും നിവേദനം നല്കി.

ശ്രീശാന്തിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും പോലീസ് നടപടിയും അന്വേഷണ വിധേയമാക്കണമെന്ന് കാണിച്ചാണ് കത്ത്.

Ads By Google

മലയാളിയായ ശ്രീശാന്തിനെതിരേ ക്രിക്കറ്റ് ലോകത്തെ സ്ഥാപിത താത്പര്യക്കാരുടെ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. അതില്‍ ദല്‍ഹി പോലീസിനെ ആയുധമാക്കുകയാണെന്ന തോന്നല്‍ ജനമനസുകളില്‍ ശക്തമായി രൂപപ്പെട്ടിട്ടുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു.

കാണിച്ചുകായികലോകത്തിന്റെ സുതാര്യതയും സംശുദ്ധതയും സംരക്ഷിക്കാന്‍ നിയമനടപടികള്‍ അനിവാര്യമാണെങ്കിലും കൂട്ടുപ്രതികള്‍ക്കു ജാമ്യം ലഭിച്ചപ്പോള്‍ ശ്രീശാന്തിന്റെ കാര്യത്തില്‍ ദല്‍ഹി പോലീസ് എതിര്‍പ്പു പ്രകടിപ്പിച്ചതില്‍ ജനത്തിനു സംശയം ഉണ്ടാവുക സ്വാഭാവികമാണെന്നും പറയുന്നു.

മഹാരാഷ്ട്ര സര്‍ക്കാര്‍ അവരുടെ സംസ്ഥാനത്തു മാത്രം നടപ്പാക്കിയ മക്കോക്ക നിയമം ശ്രീശാന്തിനെതിരേ പ്രയോഗിക്കാനെടുത്ത തീരുമാനവും നിയമലോകത്തെ ഞെട്ടിക്കുന്നതാണ്.

മഹാരാഷ്ട്രയിലെ നിയമം മറ്റൊരു സംസ്ഥാനം അംഗീകരിക്കാതെ നടപ്പാക്കാന്‍ ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തില്‍ അനുവാദമില്ലെന്നും ശ്രീശാന്തിനെതിരെ വ്യക്തമായ ഗൂഢാലോചന നടക്കുന്നതിന്റെ തെളിവാണ് ഇതെല്ലാമെന്നും നിവേദനത്തില്‍ പറയുന്നു.

വാതുവെപ്പുമായി ശ്രീശാന്തിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഇതുവരെ പോലീസിന് ആയിട്ടില്ല. മക്കോക്ക നിയമം ചുമത്തിയതുകൊണ്ടുമാത്രമാണ് ശ്രീശാന്തിന് ജാമ്യം നിഷേധിക്കേണ്ടി വന്നത്.

അതുകൊണ്ട് തന്നെ പോലീസ് നടപടി അന്വേഷണ വിധേയമാക്കണമെന്നും നിവേദനം ആവശ്യപ്പെടുന്നു.

Advertisement