എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ് രാജിവെയ്‌ക്കേണ്ടെന്ന് കെ.പി.സി.സി യോഗത്തില്‍ ധാരണ
എഡിറ്റര്‍
Thursday 7th March 2013 12:08am

തിരുവനന്തപുരം: വിവാദത്തിലകപ്പെട്ട മന്ത്രി കെ.ബി ഗണേഷ് കുമാര്‍ തല്‍ക്കാലം രാജിവെക്കേണ്ടെന്ന് എന്ന് ഇന്നലെ രാത്രി ചേര്‍ന്ന കെ.പി.സി.സി ഏകോപന സമിതി യോഗത്തില്‍ തീരുമാനമായി.

Ads By Google

അതേസമയം ഗണേഷ് കുമാറിനെതിരായ ആരോപണം ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം ഇന്ന് ചേരും. ഗണേഷ് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇന്നലത്തെ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി.

രാത്രി മന്ത്രി ഗണേഷ്‌കുമാര്‍ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗണേഷിന് പിന്തുണയുമായി യുഡിഎഫിലെ ഒരുവിഭാഗം രംഗത്തെത്തിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി രൂക്ഷമായത്.

അതിനിടെ ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനിന്ന് പി സി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനല്‍കി. മുസ്ലിം ലീഗും കെ എം മാണിയുമൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ മുഖ്യമന്ത്രിയെ രാജിസന്നദ്ധത അറിയിച്ച ഗണേഷ് കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ രാജിക്കാര്യം നിഷേധിച്ചു. രാജിക്കാര്യമെല്ലാം മുഖ്യമന്ത്രി പറയുമെന്നും രാജിക്കത്ത് കൈമാറിയിട്ടില്ലെന്നുമായിരുന്നു രാത്രി ഗണേഷ് കുമാറിന്റെ പ്രതികരണം.

ഇതിനിടെ പി സി ജോര്‍ജ്ജിന്റെ പരാതിയിന്മേല്‍ ഗണേഷിന്റെ രാജി ആവശ്യപ്പെട്ടാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ഷിബു ബേബി ജോണിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചു.

എന്നാല്‍ മുന്നണി നേതൃത്വത്തിന്റെ തീരുമാനമില്ലാതെ നടപടിയുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്.

ഇന്ന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ നിലപാട് അറിയിക്കാന്‍ മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്റിനെയും ചുമതലപ്പെടുത്തി.

Advertisement