എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ആട് ഇല കടിക്കുന്നപോലെ അവിടുന്നും ഇവിടുന്നും എന്തൊക്കെയോ തപ്പിപ്പിടിച്ച് പറയുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് കെ.മുരളീധരന്‍
എഡിറ്റര്‍
Thursday 19th October 2017 5:13pm

 


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ആട് ഇല കടിക്കുന്നതുപോലെ അവിടുന്നും ഇവിടുന്നുമാണെന്നും ഇത് പ്രതിപക്ഷത്തെ മനഃപൂര്‍വ്വം ജനമധ്യത്തില്‍ മോശക്കാരാക്കി കാണിക്കാന്‍ മുഖ്യമന്ത്രി നടത്തിയ കുത്സിത പ്രവൃത്തിയാണെന്നും കെ.മുരളീധരന്‍ എം.എല്‍.എ.

നവംബര്‍ ഒമ്പതിന് നിയമസഭ സമ്മേളിക്കുന്നതിന് മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഒരു അന്വേഷണ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് നിയമസഭയില്‍ വയ്ക്കുകയാണ് ചെയ്യാറ്. അതിന്റെ അടിസ്ഥാനത്തിലാവണം തുടര്‍നടപടികള്‍. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല.

മുഖ്യമന്ത്രി പറയുന്ന റിപ്പോര്‍ട്ടിലെന്ന് പറയുന്ന നിഗമനങ്ങളില്‍ എന്തടിസ്ഥാനത്തിലാണ് കമ്മീഷന്‍ എത്തിയത്. സമൂഹത്തില്‍ നിരന്തരം കള്ളം പറയുന്ന ഒരാളുടെ വാക്കുകള്‍ കേട്ട് കൊണ്ട് എങ്ങിനെയാണ് കമ്മീഷന്‍ തീരുമാനം എടുത്തതെന്നും അരോപണവിധേയര്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള അവകാശം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.


Also Read പെരിങ്ങീല്‍ കോട്ടം ക്ഷേത്രമാവുന്നതിന് പിന്നിലെ ബ്രാഹ്മണ അധികാര താത്പര്യങ്ങള്‍


റിപ്പോര്‍ട്ട് അവശ്യപ്പെട്ടവര്‍ക്ക് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുക, നിയമസഭയെ നോക്കുകുത്തിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ആട് ഇല കടിക്കുന്നതുപോലെ അവിടുന്നും ഇവിടുന്നും എന്തൊക്കെയോ തപ്പിപ്പിടിച്ച് പറയുകയാണ് അദ്ദേഹം ചെയ്തത്. ഇതെല്ലാം ഇടതുമുന്നണിയെ തിരിഞ്ഞുകൊത്തും.

ഇതുവരെ മുഖ്യമന്ത്രി സ്വീകരിച്ച നടപടികളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും ചെയ്ത തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയാറാവണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Advertisement