എഡിറ്റര്‍
എഡിറ്റര്‍
ലീഗിനെതിരെ ചെന്നിത്തല പറഞ്ഞത് കോണ്‍ഗ്രസിന്റെ വികാരം: മുരളീധരന്‍
എഡിറ്റര്‍
Sunday 30th June 2013 11:30am

k.muraleedharan

തിരുവന്തപുരം: ##മുസ്‌ലീം ലീഗിനെതിരെ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങള്‍ തിരുത്തിയിട്ടില്ലെന്ന് ##കെ.മുരളീധരന്‍ എം.എല്‍.എ. ചെന്നിത്തലയുടെ പരാമര്‍ശം ലീഗിനെതിരെയല്ലെന്നും കോണ്‍ഗ്രസിന്റെ വികാരമാണെന്നും മുരളീധരന്‍ പറഞ്ഞു.

എല്ലാ ബാധ്യതകളും ഒറ്റയ്ക്ക് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ലെന്നും മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫിന്റെ നിലനില്‍പ്പ് ലീഗിന്റെ മാത്രം ബാധ്യതയല്ലെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

Ads By Google

തോല്‍ക്കുന്ന സീറ്റുകള്‍ ഏറ്റെടുക്കാന്‍ ഇനി കോണ്‍ഗ്രസിനെ കിട്ടില്ല. സുഖവും ദുഃഖവും പങ്കിടാന്‍ ലീഗ് തയാറാകണം. മുന്നണി ബന്ധം നിലനിര്‍ത്താന്‍ ലീഗും ശ്രമിക്കണം.

മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കുന്നത് ഐ ഗ്രൂപ്പിനെ അറിയിച്ചിരുന്നില്ല. വിളിച്ചിരുന്നെങ്കില്‍ പോകുമായിരുന്നു. നേതൃമാറ്റം കോണ്‍ഗ്രസിന്റെ അജണ്ടയിലില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം, ലീഗിനെതിരേ രമേശ് ചെന്നിത്തല നടത്തിയ വിവാദ പ്രസ്താവന കയ്യടിക്കു വേണ്ടിയാണെന്ന് എ ഗ്രൂപ്പ് പറഞ്ഞു. നേതൃമാറ്റമെന്ന ആവശ്യം ഐ ഗ്രൂപ്പ് ഉന്നയിച്ചാല്‍ അതിനെ പരാജയപ്പെടുത്തുമെന്നും എ ഗ്രൂപ്പ് വ്യക്തമാക്കി.

കെ.മുരളീധരന്‍ രൂക്ഷമായ വിമര്‍ശനമാണ് അനുസ്മരണ യോഗത്തില്‍ അഴിച്ചുവിട്ടത്. തെരഞ്ഞെടുപ്പ് അടുക്കും മുമ്പേ ഇക്കൂട്ടര്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് രംഗത്തുവന്നതായും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റിനായുള്ള വിലപേശല്‍ ചിലര്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു എന്നുമാണ് മുരളിയുടെ മുരളിയുടെ വിമര്‍ശനം.

യു.ഡി.എഫിലെ ചില ഘടകകക്ഷികള്‍ മുന്നണി വിട്ടുപോകുമെന്ന് ഭീഷണി മുഴക്കുന്നുണ്ട്. ഇവര്‍ വിട്ടുപോയാല്‍ എവിടേക്ക് ചെന്നുകയറാന്‍. ഇവര്‍ക്ക് ചെന്നുകയറാന്‍ വേറെ മുന്നണിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Advertisement