എഡിറ്റര്‍
എഡിറ്റര്‍
ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ കാര്യമില്ല; കെ. മുരളീധരന്‍ ഐ ഗ്രൂപ്പിലേക്ക് മടങ്ങി
എഡിറ്റര്‍
Sunday 23rd June 2013 1:15pm

k.muraleedharan

തിരുവന്തപുരം: ഐ ഗ്രൂപ്പിലേക്ക് മടങ്ങിയതായി കെ. മുരളീധരന്‍ എം.എല്‍.എ അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഐ ഗ്രൂപ്പിന്റെ നേതാവെന്നും ചെന്നിത്തലയുമായി ഈഗോ പ്രശ്‌നമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടെന്നും ഹൈക്കമാന്‍ഡ് പോലും ഗ്രൂപ്പിസത്തെ അംഗീകരിക്കുന്നതിനാലാണ് ഐ ഗ്രൂപ്പിലേക്ക് മടങ്ങുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.

Ads By Google

ചെന്നിത്തലയും താനും സമാനമനസ്‌കരാണ്. മന്ത്രിസഭാ പ്രവേശനത്തില്‍ ഒമ്പത് വര്‍ഷം മുമ്പ് തനിക്കുണ്ടായ അനുഭവമാണ് ചെന്നിത്തലയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ചെന്നിത്തലയുമായുള്ള ചര്‍ച്ചക്ക് ശേഷം യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മുരളീവിഭാഗവും ഐ വിഭാഗവും ഒന്നിച്ച് നിന്നിരുന്നു.

ഭരണതലത്തില്‍ എ വിഭാഗം അവഗണിക്കുന്നുവെന്ന തോന്നല്‍ ശക്തമായതോടെയാണ് ഐയിലേക്ക് തിരിച്ച് പോകാന്‍ മുരളി തീരുമാനിച്ചത്.

ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗവും ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും നേതൃത്വം നല്‍കുന്ന എ വിഭാഗവും ചേര്‍ന്ന് പദവികള്‍ പങ്കിട്ടെടുക്കുന്നു എന്നാരോപിച്ചായിരുന്നു മുരളീധരന്‍ ഇത്രയും നാള്‍ വിട്ട് നിന്നത്.  ശനിയാഴ്ച മുരളീധരന്റെ സാന്നിധ്യത്തില്‍ കോഴിക്കോട്ടുനടന്ന യോഗത്തിലാണ് വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്.

Advertisement