'എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും';ദൈവത്തെ തൊട്ടുകളിക്കുന്നതിന്റെ ദോഷമാണ് കേരളത്തിനെന്നും കെ. മുരളീധരന്‍
Kerala News
'എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും';ദൈവത്തെ തൊട്ടുകളിക്കുന്നതിന്റെ ദോഷമാണ് കേരളത്തിനെന്നും കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th August 2020, 4:22 pm

കോഴിക്കോട്: ദൈവത്തെ തൊട്ടുകളിക്കുന്നതിന്റെ ദോഷമാണ് കേരളത്തിനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കൊറോണ ലോകം മുഴുവന്‍ ഉണ്ടെങ്കിലും കേരളത്തില്‍ വന്നത് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോഴെന്നും മുരളീധരന്‍ ആരോപിച്ചു.

പ്രളയവും നിപയും ഓഖിയും വന്നത് പിണറായുടെ കാലത്താണെന്നും മതങ്ങളുടെ മേക്കിട്ടു കയറുകയാണ് പിണറായി ചെയ്യുന്നതും മുരളീധരന്‍ ആരോപിച്ചു.

‘എരണം കെട്ടവന്‍ നാടുഭരിച്ചാല്‍ നാട് മുടിയും. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞ് ആദ്യം പറത്തിയ പ്രാവ് ചത്തുവീണു.ആഗസ്റ്റ് 15ന് ഉയര്‍ത്തിയ കൊടി പൊങ്ങിയില്ല. എങ്ങിനെയാണ് നിപ വന്നത്? വവ്വാല്‍ പരത്തിയെന്ന് പറഞ്ഞു. ഇപ്പോഴും കാരണം കണ്ടുപിടിച്ചിട്ടില്ല. കെ.കരുണാകരനും എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ഭരിച്ചപ്പോഴൊക്കെ ഇവിടെ വവ്വാലുണ്ട്. പിണറായി വന്നപ്പോള്‍ മാത്രം നിപ ഉണ്ടായതെങ്ങിനെയാണ്,”

പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ മുരളീധരന്റെ പറഞ്ഞു.

സ്വപ്ന സുരേഷിനെ് കൊവിഡ് പോസിറ്റീവാകാതിരുന്നത് ഭാഗ്യമാണെന്നും അല്ലെങ്കില്‍ ല്‍ നിരവധി എല്‍.ഡി.എഫ് നേതാക്കള്‍ ക്വാറന്റൈനില്‍ പോകേണ്ടിവന്നേനെയെന്നും മുരളീധരന്‍ ആരോപിച്ചു. എ സര്‍ട്ടിഫിക്കറ്റ് സിനിമ കാണുന്നത് പോലെയാണ് ഇപ്പോള്‍ കേരളമെന്നും കുട്ടികള്‍ക്ക് ടി.വി കാണാന്‍ പറ്റാത്ത സ്ഥിതിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

K Muraleedharan Against  Pinarayi  Vijayan