എഡിറ്റര്‍
എഡിറ്റര്‍
‘ഗോവ മുഖ്യമന്ത്രി കേരളത്തില്‍ വന്ന് പറഞ്ഞത് ശുദ്ധ തെമ്മാടിത്തം’; കേരള സര്‍ക്കാരിനെ വിലയിരുത്താന്‍ മാത്രം പരീക്കര്‍ ആയിട്ടില്ലെന്നും കെ.മുരളീധരന്‍
എഡിറ്റര്‍
Tuesday 17th October 2017 6:47pm

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്‍. ഗോവ മുഖ്യമന്ത്രി കേരളത്തില്‍ വന്ന് പറഞ്ഞത് ശുദ്ധ തെമ്മാടിത്തരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണഘടനാ ലംഘനമാണ് മനോഹര്‍ പരീക്കര്‍ നടത്തിയതെന്നും പരീക്കര്‍ കേരള സര്‍ക്കാരിനെ വിലയിരുത്താന്‍ മാത്രമായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയ്ക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുവെയായിരുന്നു പരീക്കറുടെ വിവാദ പ്രസ്താവുന. ഗോവയും കേരളവും തമ്മില്‍ വിദ്യാഭ്യാസം, സംസ്‌കാരം, ഭക്ഷണരീതി, ജലലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ സമാനതകളുണ്ട്. എന്നാല്‍ വ്യത്യാസം ഗോവ ബി.ജെ.പിയും കേരളം തെമ്മാടികളുമാണ് ഭരിക്കുന്നത്. എന്നായിരുന്നു പരീക്കറുടെ പ്രസ്താവന.


Also Read:  റോബര്‍ട്ട് വദ്രയും ഭണ്ഡാരിയും തമ്മില്‍ ബന്ധമുള്ളതോണ്ടാണോ കോണ്‍ഗ്രസ് ഒന്നും മിണ്ടാത്തത്; ആരോപണത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിനോട് നിര്‍മ്മല സീതാരാമന്‍


കൂടാതെ സോളാര്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റേത് തെറ്റായ നടപടിയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ക്യാബിനറ്റ് കഴിഞ്ഞ് ഉടന്‍ തീരുമാനം പ്രഖ്യാപിച്ചത് നിയമസഭയെ നോക്കുത്തിയാക്കിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement