എഡിറ്റര്‍
എഡിറ്റര്‍
ദേശീയപാത അതോറിറ്റിയുടെ ആവശ്യം പരിഹരിക്കുമെന്ന് കെ.എം.ആര്‍.എല്‍
എഡിറ്റര്‍
Friday 14th June 2013 10:16am

kmrl

കൊച്ചി: കൊച്ചി മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി (എന്‍.എച്ച്.എ.ഐ) ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) അറിയിച്ചു.

നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ നാലുവരി വാഹനഗതാഗതത്തിനു പാകത്തില്‍ റോഡു നിര്‍മിച്ചുനല്‍കാന്‍ തത്വത്തില്‍ ധാരണയുണ്ടായിരുന്നു.

Ads By Google

മെട്രോ നിര്‍മാണം നടക്കുന്ന ഘട്ടത്തില്‍ തന്നെ ദേശീയപാതയില്‍ 38 മീറ്റര്‍ വീതി ഉറപ്പാക്കണമെന്നാണ് എന്‍.എച്ച്.എ.ഐ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച പരിശോധനക്ക് ചെന്നൈയില്‍ നിന്നുള്ള സംഘം കൊച്ചിയിലെത്തുമ്പോള്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാനാണ് കെ.എം.ആര്‍.എല്‍ നീക്കം.

ഒരു കരാറുകാരന്റെ പരിധിയില്‍ 200 മീറ്റര്‍ നീളത്തില്‍ മാത്രമേ ഒരു സമയത്ത് നിര്‍മാണം നടത്തുകയുള്ളൂ. നിര്‍മാണം പൂര്‍ത്തിയായി കഴിയുമ്പോള്‍ 2.2 മീറ്റര്‍ വ്യാസമുള്ള തൂണുകള്‍ മാത്രമാകും പാതയുടെ മധ്യഭാഗത്തായി ശേഷിക്കുക.

എന്നാല്‍ രണ്ടുവരി ഗതാഗതത്തിനുള്ള സ്ഥലം കൂടി ഏറ്റെടുത്തു നല്‍കണമെന്ന പുതിയ ആവശ്യം ഏതു പശ്ചാത്തലത്തിലാണെന്നു വ്യക്തമല്ലെന്ന് കെ.എം.ആര്‍.എല്‍ ചൂണ്ടിക്കാട്ടി.

ദേശീയപാത അതോറിറ്റിയുടെ ദല്‍ഹിയിലെ ആസ്ഥാനത്ത് നിന്നു പരിശോധന നടത്തണമെന്നു കാണിച്ച് ചെന്നൈ കേന്ദ്രത്തിലേക്കാണു കത്ത് അയച്ചിരിക്കുന്നത്.

ചെന്നൈയില്‍ നിന്നുള്ള സംഘം എന്നു പരിശോധനക്ക് എത്തുമെന്ന് അറിയിച്ചിട്ടില്ല. മെട്രോ നിര്‍മാണത്തിനു മുന്‍പായി കൂടുതല്‍ സ്ഥലം ഏറ്റെടുത്തു നല്‍കുക അസാധ്യമാണ്.

തങ്ങളുമായി ചേര്‍ന്ന് പരിശോധന നടത്തണമെന്നാണ് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും കെ.എം.ആര്‍.എല്‍ വൃത്തങ്ങള്‍ പറഞ്ഞു.

Advertisement