| Wednesday, 2nd December 2009, 1:33 pm

മുരളി: കരുണാകരന്‍ സോണിയക്കു കത്തുനല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.മുരളീധരനേയും ഒപ്പമുള്ളവരേയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ. കരുണാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തുനല്‍കി. പി സി ചാക്കോ എം. പി മുഖാന്തിരമാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇതിനുമുമ്പു പാര്‍ട്ടിയെ വിമര്‍ശിച്ച് പുറത്തു പോയവരെയെല്ലാം തിരിച്ചെടുത്തിട്ടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങിനെ തിരിച്ചെടുത്തവരെല്ലാം കോണ്‍ഗ്രസിന് കൂടുതല്‍ ശക്തി പകര്‍ന്നിട്ടുണ്ടെന്നും കരുണാകരന്‍ വിശദീകരിക്കുന്നു. ഇയവസരത്തില്‍ കെ മുരളീധരനെയും തിരിച്ചുവരാനാഗ്രഹിക്കുന്ന മറ്റുള്ളവരെയും തിരിച്ചെടുത്ത് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ശക്തിപകരണമെന്ന് കെ.കരുണാകരന്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. ഉടന്‍തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് കെ.കരുണാകരന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുന്നുമുണ്ട്.

മുരളിക്കും ഒപ്പമെത്തുന്നവര്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കണം. കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്ന മഹത്തായ നെഹ്‌റു കുടംബ പാരമ്പര്യം മുരളിയുടെ കാര്യത്തിലുമുണ്ടാവണം. തനിക്ക് ശാരീരിക അവശതയായതിനാലാണ് നേരിട്ട് വന്ന് കാണാത്തതെന്നും കരുണാകരന്‍ വിശദീകരിക്കുന്നു.

We use cookies to give you the best possible experience. Learn more