കെ.കെ രാഗേഷ് എം.പിക്ക് കൊവിഡ്
Kerala News
കെ.കെ രാഗേഷ് എം.പിക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st January 2021, 2:11 pm

കെ.കെ രാഗേഷ് എംപിക്ക് കൊവിഡ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ദല്‍ഹിയിലെ കര്‍ഷക സമരത്തില്‍ കെ.കെ രാഗേഷ് സജീവമായി പങ്കെടുത്തിരുന്നു.

മോഡി സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമവും പിന്‍വലിക്കാന്‍ നിര്‍ദേശിച്ചുള്ള സ്വകാര്യ ബില്ലുകള്‍ക്ക് കെ കെ രാഗേഷ് രാജ്യസഭയില്‍ അവതരണാനുമതി തേടിയിരുന്നു.

മൂന്ന് നിയമവും ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബില്ലുകള്‍. കൃഷി, വിപണി- വില എന്നിവ ഭരണഘടനയുടെ സംസ്ഥാന പട്ടികയിലാണ്. അതിനാല്‍ കേന്ദ്രം ഈ നിയമങ്ങള്‍ കൊണ്ടുവന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. മൂന്ന് നിയമവും പിന്‍വലിക്കണം- പിന്‍വലിക്കല്‍ ബില്ലുകളുടെ ലക്ഷ്യവും കാരണവും വിശദമാക്കിയുള്ള പ്രസ്താവനയില്‍ രാഗേഷ് വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K K Ragesh MP covid positive