എഡിറ്റര്‍
എഡിറ്റര്‍
കെ.സി.എ പ്രതിനിധികള്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കും
എഡിറ്റര്‍
Monday 3rd June 2013 10:51am

sree-cry

തിരുവനന്തപുരം: ഐ.പി.എല്‍ വാതുവയ്പ് കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീശാന്തിനെ കേരള ക്രിക്കറ്റ് അസോസിയഷന്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കും.

കെ.സി.എ ഭാരവാഹി ജയേഷ് ജോര്‍ജ്, ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീജിത്് നായര്‍ എന്നിവരാണ് ഇന്ന് ദല്‍ഹിക്ക് പോകുന്നത്. വാതുവയ്പ് വിവാദത്തിനുശേഷം ആദ്യമായാണ് കെസിഎ ഭാരവാഹികള്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കുന്നത്.

Ads By Google

തിഹാര്‍ ജയിലിലെ അന്തേവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രിസണ്‍ മിനിസ്ട്രി ഓഫ് ഇന്ത്യ ഉത്തരമേഖലാ കോഓര്‍ഡിനേറ്ററായ ഫാ. ജോണ്‍ പുതുവയും കഴിഞ്ഞ ദിവസം ശ്രീശാന്തിനെ സന്ദര്‍ശിച്ചിരുന്നു.

തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും എല്ലാവരും തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ശ്രീശാന്ത് പറഞ്ഞതായി ഫാദര്‍ പറഞ്ഞു.

ജീവിതത്തിലാദ്യമായി ജയിലില്‍ കിടക്കുന്നതിന്റെ ഭയം ശ്രീയെ ആകെ തളര്‍ത്തിയിട്ടുണ്ട്.അറസ്റ്റുചെയ്യുമ്പോള്‍ 84 കിലോ തൂക്കം ഉണ്ടായിരുന്ന ശ്രീശാന്തിന് പന്ത്രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയും രണ്ടുദിവസത്തെ ജയില്‍വാസവും കഴിഞ്ഞപ്പോള്‍ തൂക്കം 76 കിലോ.

ഓട്ടോഗ്രാഫ് വാങ്ങാനും കുറച്ചു നേരമെങ്കിലും കൂടെ നില്‍ക്കാനുമായി തടവുകാര്‍ തുടര്‍ച്ചയായി ശല്ല്യപ്പെടുത്തുന്നുണ്ട്. ജയിലിലെ സാഹചര്യങ്ങളും ഉറക്കമില്ലായ്മയും ശ്രീശാന്തിന്റെ രക്തസമ്മര്‍ദം ഉയര്‍ത്തിയിട്ടുണ്ട്.

മാനസികമായി കരുത്തു പകരാന്‍ ശ്രമിച്ചപ്പോള്‍ തനിക്കതിനു കഴിയുന്നില്ലെന്നായിരുന്നു ശ്രീശാന്തിന്റെ മറുപടി. ഫാദര്‍ ജോണുമായി ശ്രീശാന്തിന്റെ കുടുംബത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ബന്ധമുണ്ട്.

Advertisement