മധ്യപ്രദേശില്‍ 'മഹേഷിന്റെ പ്രതികാരം'; വല്ലാത്തൊരു പ്രതിജ്ഞയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
Congress
മധ്യപ്രദേശില്‍ 'മഹേഷിന്റെ പ്രതികാരം'; വല്ലാത്തൊരു പ്രതിജ്ഞയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
ന്യൂസ് ഡെസ്‌ക്
Monday, 10th June 2019, 11:13 pm

മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ കോട്ടയാണ് ഗുണ. പ്രത്യേകിച്ച് സിന്ധ്യ കുടുംബത്തിന്റെ. എന്നാല്‍ ഇത്തവണ ആ കോട്ട പൊളിഞ്ഞു. സിറ്റിംഗ് എംപിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടു. കോണ്‍ഗ്രസോ സിന്ധ്യയോ ഈ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.

തോല്‍വിക്ക് ശേഷം ഇന്ന് ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ഗുണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചു. ഈ യോഗത്തിലേക്ക് ഒരു പ്രവര്‍ത്തകന്‍ എത്തിയത് നെഞ്ചില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ മുഖം പച്ച കുത്തിയായിരുന്നു. അത് പോലെ തന്നെ ചെരിപ്പും ഷര്‍ട്ടും ധരിക്കാതെയായിരുന്നു രുമേഷ് ശര്‍മ്മ എന്ന ഈ പ്രവര്‍ത്തകന്‍ എത്തിയത്.

എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന് രൂമേഷിനോട് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ്. അത് കൊണ്ടാണ് അദ്ദേഹത്തിന്റെ മുഖം പച്ച കുത്തിയത്. ജ്യോതിരാദിത്യ സിന്ധ്യ ഗുണയില്‍ തോറ്റതില്‍ തനിക്ക് നല്ല വിഷമമുണ്ട്. അതിനാല്‍ ഇനിയുള്ള അഞ്ച് വര്‍ഷവും താന്‍ ചെരിപ്പോ ഷര്‍ട്ടോ ധരിക്കില്ലെന്നും രുമേഷ് ശര്‍മ്മ.

അടുത്ത തവണ ജ്യോതിരാദിത്യ സിന്ധ്യ വിജയിച്ചതിന് ശേഷം ഷര്‍ച്ചും ചെരുപ്പും ധരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് രുമേഷ്.