എഡിറ്റര്‍
എഡിറ്റര്‍
‘അമ്മ ചൈനാക്കാരിയായത് കൊണ്ടാണോ മോദിയെ വിമര്‍ശിക്കുന്നത് ?? ..’; ട്വിറ്ററില്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ച മോദി ഭക്തന് ജ്വാലാ ഗുട്ടയുടെ കിടിലന്‍ മറുപടി
എഡിറ്റര്‍
Tuesday 1st August 2017 5:48pm

ന്യു ഡല്‍ഹി : അമ്മ ചൈനാക്കാരിയാണോ എന്ന ചോദ്യത്തിന് മോദി ഭക്തന് ട്വിറ്ററില്‍ ചുട്ട മറുപടി നല്‍കി ബാഡ്മിന്റണ്‍ താരം ജ്വാലാ ഗുട്ട. അമ്മ യെലന്‍ ഗുട്ട ചൈനാക്കാരിയായതിനാലാണോ നിങ്ങള്‍ മോദിയെ എതിര്‍ക്കുന്നത് എന്ന ചോദ്യത്തിന് സിദ്ധു എന്നയാള്‍ക്ക് സംസാരിക്കും മുന്‍പ് നിങ്ങള്‍ രണ്ട് തവണ ചിന്തിക്കണമെന്ന മറുപടി ജ്വാലാ ഗുട്ട കൊടുത്തത്.


Also Read:  ഷൂട്ടിങ് സെറ്റില്‍ അപമര്യാദയായി പെരുമാറിയ നടന്റെ കരണത്തടിച്ച് സ്‌കാര്‍ലെറ്റ് വില്‍സണ്‍, വീഡിയോ കാണാം 


വികസനം ലക്ഷ്യമിട്ട് മോദി പ്രവര്‍ത്തിക്കുമ്പോള്‍ യെലന്‍ ഗുട്ടയ്ക്ക് എങ്ങനെ മോദിയ്ക്കെതിരെ സംസാരിക്കാന്‍ കഴിയുന്നുവെന്നും, എങ്ങനെയാണ് അമ്മ മോദി വിരുദ്ധയായെന്നും സിദ്ധു ചോദ്യമാവര്‍ത്തിച്ചു. തന്റെ അച്ഛനേയും അമ്മയേയും ആവിശ്യമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴക്കേണ്ടെന്നും അങ്ങനെ ചെയ്താല്‍ തന്റെ മറ്റൊരു മുഖം കാണുമെന്നും താരം മുന്നറിയിപ്പ് നല്‍കി.

വീണ്ടും ട്വീറ്റ് ചെയ്യാനൊരുങ്ങിയതോടെ ഇനിയും അറിയണമെങ്കില്‍ നേരിട്ട് വരാനും ഇല്ലെങ്കില്‍ ബ്ലോക്ക് ചെയ്യും എന്നും ജ്വാല പറഞ്ഞതോടെ സിദ്ധു പിന്‍വാങ്ങി. ചൈനാ ടിയാന്‍ജിന്‍ സ്വദേശി യെലന്‍ ഗുട്ടയും ഹൈദരാബാദ്കാരനായ ക്രാന്തി ഗുട്ടയുമാണ് ജ്വാലയുടെ മാതാപിതാക്കള്‍

Advertisement