എഡിറ്റര്‍
എഡിറ്റര്‍
‘അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മാറ്റിവെച്ച് നമുക്ക് നമ്മുടെ സമൂഹത്തെ സ്‌നേഹിക്കാം’; ലോകത്തെ വീണ്ടും കീഴടക്കി കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ ബലിപെരുന്നാള്‍ സന്ദേശം
എഡിറ്റര്‍
Friday 1st September 2017 7:31pm

ടൊറാന്‍ഡോ: തന്റെ നിലപാടു കൊണ്ട് ലോകത്തെമ്പാടും ആരാധകരേയും സപ്പോര്‍ട്ടേഴ്‌സിനേയും നേടിയ നേതാവാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇപ്പോള്‍ ഇതാ ട്രൂഡോ ലോകത്തെ വീണ്ടും ആവേശം കൊള്ളിപ്പിച്ചിരിക്കുകയാണ്.

ലോകത്തെല്ലായിടത്തുമുള്ള മുസ് ലിം ജനതയ്ക്ക് ബലി പെരുന്നാള്‍ നേര്‍ന്നു കൊണ്ടാണ് ട്രൂഡോ വീണ്ടും താരമായത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇംഗ്ലീഷിലും അറബിയിലും ട്രൂഡോ ആശംസകള്‍ നേര്‍ന്നു.

ട്രൂഡോയുടെ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ‘ അസലാമു അലെയ്ക്യും, കാനഡയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ഇസ് ലാം മതവിശ്വാസികള്‍ ഹജ്ജിന്റെ അവസാനമായ ബലി പെരുന്നാള്‍ ആശംസിക്കുകയാണ്. ബലി പെരുന്നാള്‍ പ്രാര്‍ത്ഥനയുടേയും തിരിച്ചറിവിന്റേയും ആഘോഷങ്ങളുടേയും സമയമാണ്.’ ട്രൂഡോ പറയുന്നു.

സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പ്രഭാത പ്രാര്‍ത്ഥനയ്ക്കായി ഒത്തു ചേരാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ഒരവസരം കൂടിയാണ് ഈ സുദിനമെന്നും അദ്ദേഹം പറഞ്ഞു.


Also Read:  ‘ഈ കളിക്ക് നമ്മളില്ലേയ്’; തീപാറും പന്തുകള്‍ക്ക് മുന്നില്‍ തോല്‍ക്കാത്ത ഹര്‍മന്‍ ആറ് മീറ്റര്‍ സാരിയ്ക്ക് മുന്നില്‍ കീഴടങ്ങി


കാരുണ്യവും സഹവര്‍ത്തിത്വവുമാണ് ബലിപെരുന്നാള്‍ സന്ദേശം. ആ സന്ദേശമേറ്റെടുത്ത് ഇ്ന്നും ഇനിയുള്ള ദിവസങ്ങളിലും കൂടുതല്‍ കാരുണ്യവും കരുതലും ചുറ്റുമുള്ള മനുഷ്യരോട് നമുക്ക് കാണിക്കാം.

അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മാറ്റിവെച്ച് നമുക്ക് നമ്മുടെ സമൂഹത്തെ സ്‌നേഹിക്കാം. എല്ലാവര്‍ക്കും എന്റേയും കുടുംബത്തിന്റേയും ബലിപെരുന്നാള്‍ ആശംസകള്‍. എന്നു പറഞ്ഞാണ് അദ്ദേഹം സന്ദേശം അവസാനിപ്പിക്കുന്നത്.

നേരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ കാനഡയില്‍ നടന്ന ഇന്ത്യക്കാരുടെ പരേഡില്‍ പങ്കെടുത്തും ട്രൂഡോ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

Advertisement