എഡിറ്റര്‍
എഡിറ്റര്‍
കലാലയങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് ജസ്റ്റിസ് കെ.കെ ദിനേശന്‍ കമ്മീഷന്‍ ശുപാര്‍ശ
എഡിറ്റര്‍
Thursday 26th October 2017 2:04pm

തിരുവനന്തപുരം: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ നിയമനിര്‍മ്മാണം വേണമെന്ന് ജസ്റ്റിസ് കെ.കെ ദിനേഷന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.

സ്വാശ്രയവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയമിച്ച കെ.കെ ദിനേഷന്‍ കമ്മീഷന്‍ ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചത്.

സ്വാശ്രയ കോളെജുകളില്‍ അധ്യാപകര്‍ക്ക് സംഘടനാസ്വാതന്ത്ര്യം അനുവദിക്കണമെന്നും അധ്യാപക രക്ഷകര്‍തൃസമിതി രൂപികരിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

കലാലയങ്ങളില്‍ സമാധാനപൂര്‍ണമായ പ്രതിഷേധങ്ങള്‍ നിഷേധിക്കുന്നത് മൗലീകാവകാശങ്ങളുടെ ലംഘനമാണ്. ഭരണഘടനയുടെ 19ാംഅനുച്ഛേദപ്രകാരം പൗരന്മാര്‍ക്ക് അഭിപ്രായപ്രകടനം നടത്താനും സമാധാനപരമായി സമ്മേളിക്കാനും സംഘടനകള്‍ രൂപവത്കരിക്കാനും അവകാശമുണ്ട്. എന്നാല്‍ അതേസമയം ഏത് തൊഴിലിലും ഏര്‍പ്പെടാനുമുള്ള അവകാശവും പൗരന്‍മാര്‍ക്ക് ഉണ്ട്. വിദ്യാഭ്യാസം ഒരു തൊഴിലായാണ് നിര്‍വചിച്ചിട്ടുള്ളത് അത് കൊണ്ടാണ് കോടതി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വിലക്കേര്‍പ്പെടുത്തിയത്.


Also Read സ്വര്‍ണകടത്ത് കേസില്‍ കാരാട്ട് ഫൈസല്‍ ഏഴാം പ്രതി; പ്രതിയല്ലെന്ന ഫൈസലിന്റെ പ്രസ്താവന കള്ളമെന്ന് കൂട്ടുപ്രതിയുടെ വെളിപ്പെടുത്തല്‍


കലാലയങ്ങളിലെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അധികാരത്തിന് പരിധി നിശ്ചയിക്കാന്‍ സ്വാശ്രയ കോളെജുകള്‍ക്ക് ഹൈക്കോടതി അധികാരം നല്‍കിയിട്ടുണ്ട്. പക്ഷേ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് ന്യായമായ പരിധി ഏര്‍പ്പെടുത്താന്‍ മാനേജ്മന്റെുകള്‍ക്ക് അധികാരമില്ലെന്നും ഇത് നിയമനിര്‍മാണത്തിലൂടെയേ സാധ്യമാവൂ എന്നും ശുപാര്‍ശയിലുണ്ട്.

സ്വാശ്രയ കോളെജുകളിലെ അധ്യാപകര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം ആവശ്യമാണെന്നും ഇതിനായി നിയമനിര്‍മ്മാണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോളെജുകളെ വ്യവസായ ശാലകളുടെ പരിധിയിലാണ് പെടുത്തിയിരിക്കുന്നത് എന്നാല്‍ അധ്യാപകരെ തൊഴിലാളികളായിട്ടല്ല നിയമം കാണുന്നത്. അത് കൊണ്ട് തന്നെ അവര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നല്‍കുന്നതില്‍ തെറ്റില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement