എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗ കേസുകളില്‍ നീതിക്കുവേണ്ടി മെഴുകുതിരി കത്തിക്കുന്നവര്‍, പ്രതിയെ ശിക്ഷിക്കുമ്പോള്‍ വാഹനം കത്തിക്കുന്നു : ജസ്റ്റിസ് കുര്യന്‍ ജോസഫ്
എഡിറ്റര്‍
Saturday 26th August 2017 11:29pm

കൊച്ചി: ഉത്തരേന്ത്യയില്‍ ആള്‍ദൈവത്തിനെതിരായ കോടതിവിധിയില്‍ പ്രതിഷേധിച്ച് ആക്രമണം നടത്തുന്നവരെ വിമര്‍ശിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ജോസഫ്. ബലാത്സംഗ കേസുകളില്‍ നീതിക്കുവേണ്ടി മെഴുകുതിരി കത്തിക്കുന്നവര്‍, പ്രതിയെ ശിക്ഷിക്കുമ്പോള്‍ വാഹനം കത്തിക്കുകയാണെന്നും ഇന്നലെ ഉത്തരേന്ത്യയില്‍ കണ്ടത് മോബോക്രസിയാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

വിധിയുടെ പേരില്‍ ജഡ്ജിമാരെ ആക്രമിക്കുന്നത് പൊതുജനത്തെ ആക്രമിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.


Read  more:  ‘അടുത്ത നമ്പര്‍ നിങ്ങളുടേതാണ്’; ഗുര്‍മീത് വിഷയത്തില്‍ പ്രതികരിച്ച ബാബ രാംദേവിന് ട്വിറ്ററില്‍ മറുപടി


കോടതിയുടെ മൂല്യം നിലനിന്നാലെ ജനാധിപത്യം നിലനില്‍ക്കുവെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് പറഞ്ഞു. സാധാരണക്കാരുടെ അവസാന ആശ്രയമാണ് കോടതിയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ അറ്റോര്‍ണി ജനറല്‍ പദ്മവിഭൂഷന്‍ കെകെ വേണുഗാപാലിന് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും നവനീതി പ്രസാദും.

ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നുള്ള വിധിപ്രഖ്യാപനത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുര്‍മീതിന്റെ ശിക്ഷ പ്രഖ്യാപിക്കുക ജയിലില്‍ വെച്ചാണ്. കലാപസാധ്യത കണക്കിലെടുത്താണ് പഞ്ച്കുളയിലെ സി.ബി.ഐയുടെ പ്രത്യേക കോടതി തത്കാലത്തേക്ക് റോഹ്തക് ജയിലിലേക്കു മാറ്റുന്നത്.


Also read:   ആര്‍.എസ്.എസുകാര്‍ പൊലീസിന് രാഖി കെട്ടിയ സംഭവം ; നാല് പൊലീസുകാര്‍ക്കെതിരെ നടപടി


 

Advertisement