Administrator
Administrator
ജില്ലാ ജഡ്ജിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
Administrator
Sunday 24th July 2011 11:30am

JUSTICE-BABURAJതിരുവനന്തപുരം: ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് പി.കെ ബാബുരാജിന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു. ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.കെ രാജുവിന്റെ പരാതിപ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സംസ്ഥാനത്ത് വിവിധ കോടതികളില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ജഡ്ജായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ബാബുരാജ്. ബാബുരാജിനെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ജഡ്ജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പല ഭാഗത്ത് നിന്നും ആക്ഷേപമുയര്‍ന്നിരുന്നു.

Advertisement