എ ടെറിബിള്‍ മിസ്‌റ്റേക്ക്; ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ജുറാസിക് വേള്‍ഡ് ഡൊമീനിയന്‍ ട്രെയ്‌ലര്‍
Film News
എ ടെറിബിള്‍ മിസ്‌റ്റേക്ക്; ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ജുറാസിക് വേള്‍ഡ് ഡൊമീനിയന്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th April 2022, 9:49 pm

ലോകസിനിമക്ക് പുതിയ കാഴ്ചാനുഭവം നല്‍കിയായിരുന്നു ജുറാസിക് പാര്‍ക് വണ്‍ 1993 ല്‍ റിലീസ് ചെയ്തത്. സയന്‍സ് പുസ്തകങ്ങളില്‍ മാത്രം കേട്ടറിഞ്ഞിട്ടുള്ള ദിനോസര്‍ കാലത്തിന്റെ ദൃശ്യവല്‍കരണം ഇരു കയ്യും നീട്ടിയാണ് ലോക സിനിമാ പ്രേമികള്‍ സ്വീകരിച്ചത്.

പിന്നീട് ഈ സീരിസില്‍ ആറ് ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. സീരിസിന്റെ ഏഴാം ഭാഗവും വരുന്നുവെന്ന് വാര്‍ത്തകള്‍ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ജുറാസിക് വേള്‍ഡ് ഡൊമീനിയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

ദിനോസറുകള്‍ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് അക്രമണം നടത്തുന്നതാണ് ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്നത്. മുന്‍ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രങ്ങളെല്ലാം ഏഴാം ഭാഗത്തിലെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സാം നെയില്‍, ലോറ ഡേണ്‍, ജോഫ് ഗോഡ്ബ്ലം, ക്രിസ് പ്രാറ്റ്‌സ്, ഇസബെല്ലാ സെര്‍മോണ്‍, ജസ്റ്റിസ് സ്മിത്ത്, സ്‌കോട്ട് ഹേസ് എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തുന്നത്.

കോളിന്‍ ട്രെവോറോ സംവിധാനം ചെയ്യുന്ന ചിത്രം ആമ്പ്‌ലിന്‍ എന്റര്‍ടെയ്ന്‍മെന്റ്, യൂണിവേള്‌സല്‍ പിക്‌ചേഴ്‌സ്, പെര്‍ഫെക്ട് വേള്‍ഡ് പിക്‌ചേഴ്‌സ്, ലാറ്റിന പിക്‌ചേഴ്‌സ് എന്നീ പ്രൊഡക്ഷന്‍ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

കോളിന്‍ ട്രോവോറോ, മൈക്കിള്‍ ക്രിക്ടണ്‍, ജെറെക് കോനോലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം ജൂണ്‍ 10 ന് തിയേറ്ററുകളിലെത്തും.

Content Highlight: jurasic world dominion trailer