കുറ്റകൃത്യവും കൊറോണയും നിയന്ത്രണാതീതം, ജംഗിള്‍ രാജ് വളരുന്നു, സര്‍ക്കാര്‍ എത്ര കാലം ഉറങ്ങും? ആദിത്യ നാഥിനെതിരെ പ്രിയങ്ക
India
കുറ്റകൃത്യവും കൊറോണയും നിയന്ത്രണാതീതം, ജംഗിള്‍ രാജ് വളരുന്നു, സര്‍ക്കാര്‍ എത്ര കാലം ഉറങ്ങും? ആദിത്യ നാഥിനെതിരെ പ്രിയങ്ക
ന്യൂസ് ഡെസ്‌ക്
Saturday, 1st August 2020, 3:06 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ അഭിഭാഷകനായ ധര്‍മ്മേന്ദ്ര ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് യോഗി ആദിത്യ നാഥ് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയത്.

വെള്ളിയാഴ്ചയാണ് ചൗധരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൗധരിയെ കാണാതായതിന് പിന്നാലെ യു.പി പൊലീസിനെതിരെ അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തിയതിന് ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജ് പടരുകയാണെന്നും കുറ്റകൃത്യവും കൊറോണയും നിയന്ത്രണാതീതമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

” സംസ്ഥാനത്ത് ശ്രീ ധര്‍മേന്ദ്ര ചൗധരിയെ 8 ദിവസം മുമ്പ് ബുലന്ദ്ഷാറില്‍വെച്ച് തട്ടിക്കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി.
കാണ്‍പൂര്‍, ഗോരഖ്പൂര്‍, ബുലന്ദഷാര്‍. എല്ലാ സംഭവങ്ങളിലും ക്രമസമാധാനം മന്ദഗതിയിലാവുകയും ജംഗിള്‍ രാജിന്റെ അടയാളങ്ങള്‍ കാണുകയും ചെയ്യുന്നു.

സര്‍ക്കാര്‍ എത്രകാലം ഉറങ്ങുമെന്ന് അറിയില്ല?,” പ്രിയങ്ക ഗാന്ധി ട്വീറ്റ്
ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ