എഡിറ്റര്‍
എഡിറ്റര്‍
ശശീന്ദ്രനെതിരായ ആരോപണം: ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പിണറായി
എഡിറ്റര്‍
Monday 27th March 2017 1:23pm

തിരുവനന്തപുരം: ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏത് അന്വേഷണമായലും സ്വാഗതം ചെയ്യുമെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്. ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ആര് അന്വേഷിക്കുമെന്ന് ബുധനാഴ്ച ചേരുന്ന കാബിനറ്റ് തീരുമാനിക്കും.

ശശീന്ദ്രന്റെ രാജി ഗവര്‍ണര്‍ രാജി സ്വീകരിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച കുറ്റം ഏറ്റല്ല രാജിവെച്ചത്. ഇത്തരമൊരു പ്രശ്‌നം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും ആ സാഹചര്യത്തില്‍ മന്ത്രിയായിരിക്കുന്നത് ശരിയല്ല എന്ന ധാര്‍മിക നിലാപാടാണ് അദ്ദേഹം സ്വീകരിച്ചത്.

അതേസമയം തന്നെ പ്രാഥമിക അന്വേഷണം പോലും നടത്താതെ രാജിവെക്കുമ്പോള്‍ അത് സാധാരണ നിലയ്ക്ക് വസ്തുത അല്ലാത്ത കാര്യമാണെങ്കില്‍ അതിന് പ്രോത്സാഹനം നല്‍കുന്ന ഒന്നാകും.

സാധാരണ നിലയില്‍ പ്രാഥമികമായി അന്വേഷണം നടന്നതിന് ശേഷമാണ് രാജി പ്രഖ്യാപിക്കാറ്. പക്ഷേ അദ്ദേഹം ധാര്‍മിക മൂല്യം ഉയര്‍ത്തിപ്പിടിചിച്ചു രാജിവെച്ചു. സമൂഹം ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് മനസിലാക്കുന്നതെന്നും പിണറായി പറഞ്ഞു.

Advertisement