എഡിറ്റര്‍
എഡിറ്റര്‍
ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
എഡിറ്റര്‍
Thursday 17th August 2017 4:47pm

ചെന്നൈ: ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. റിട്ട: ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. ഒ.പി.എസ് പക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. പോയസ് ഗാര്‍ഡനിലെ വേദനിലയം ജയലളിതയുടെ സ്മാരകമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ജയയുടെ മരണത്തില്‍ ഏകാംഗ കമ്മീഷന്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

പനീര്‍ ശെല്‍വം നേതൃത്വം നല്‍കുന്ന പക്ഷവും പളനിസ്വാമി പക്ഷത്തിന്റെയും ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5നാണ് ജയലളിത മരണപ്പെട്ടിരുന്നത്. ഏറെ നാള്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ജയലളിത മരണപ്പെട്ടിരുന്നത്.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

ജയലളിതയുടെ തോഴി ശശികലയും അവരുടെ ബന്ധുക്കളുമാണ് ജയയുടെ സ്വത്തുക്കള്‍ ഇപ്പോള്‍ അനുഭവിച്ചുവരുന്നത്. ജയയുടെ മരണത്തിന് പിന്നാലെ തന്നെ വേദനിലയം സ്മാരകമാക്കണമെന്ന് പനീര്‍ശെല്‍വം ആവശ്യപ്പെട്ടിരുന്നു.
തമിഴ്‌നാട് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ പനീര്‍ശെല്‍വം പക്ഷത്തിന്റെ പ്രധാന രണ്ട് ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

Advertisement