എഡിറ്റര്‍
എഡിറ്റര്‍
ജയലളിതയുടെ മരണം അന്വേഷിക്കാന്‍ ജ. അറുമുഖസ്വാമി കമ്മീഷന്‍
എഡിറ്റര്‍
Monday 25th September 2017 9:23pm

 

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി മുന്‍ ജസ്റ്റിസ് എ. അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള ജുഡിഷ്യല്‍ കമ്മിഷനെ നിയമിച്ചു. മരണത്തിലെ ആരോപണങ്ങളും ദുരൂതയെയും കുറിച്ച് അന്വേഷിച്ച എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.


Also Read ബലാത്സംഗ സമയത്ത് എതിര്‍പ്പറിയിച്ചില്ലെങ്കില്‍ അത് ബലാത്സംഗമല്ലെന്ന് ദല്‍ഹി ഹൈക്കോടതി


കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 75 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിത മരണപ്പെടുന്നത്. ചികിത്സയിലിരിക്കുമ്പോള്‍ ജയലളിതയ്ക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും ആവശ്യപ്പെട്ടിരുന്നു. അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തിന് പനീര്‍ശെല്‍വം മുന്നോട്ട് വച്ച് നിബന്ധനകളില്‍ പ്രധാനപ്പെട്ടതും അന്വേഷണമായിരുന്നു.

മരണത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും വിവിധ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്നത്. വിഷയത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും നിരവധി പ്രസ്ഥാവനകള്‍ നടത്തിയിരുന്നു.

Advertisement