എഡിറ്റര്‍
എഡിറ്റര്‍
ബലാത്സംഗക്കേസില്‍ മുന്‍ യു.പി മന്ത്രി ഗായത്രി പ്രജാപതിക്ക് ജാമ്യം നല്‍കിയതിന് ജഡ്ജിക്ക് സസ്‌പെന്‍ഷന്‍
എഡിറ്റര്‍
Saturday 29th April 2017 10:53am

ലക്‌നൗ: ബലാത്സംഗക്കേസില്‍ മുന്‍ യു.പി മന്ത്രി ഗായത്രി പ്രജാപതിക്ക് ജാമ്യം അനുവദിച്ചതിന് പോക്‌സോ കോടതി ജഡ്ജി ഒ.പി മിശ്രയെ സസ്‌പെന്റ് ചെയ്തു. അലഹബാദ് ഹൈക്കോടതിയുടേതാണ് നടപടി. ഈ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് ഗായത്രി പ്രജാപതിയെയും രണ്ട് സഹായികളെയും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ചയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.


Must Read: ആയിരം സൗമ്യമാര്‍ പിടഞ്ഞു മരിച്ചാലും ഒരു ചാമിയും തൂക്കിലേറ്റപ്പെടരുത് എന്ന തരത്തിലുള്ള വിധി കേള്‍ക്കുമ്പോഴാണ് എം.വി ജയരാജനോടുള്ള ബഹുമാനം കൂടുന്നത്: അഡ്വ. ജയശങ്കര്‍ 


എന്നാല്‍ മറ്റ് രണ്ടു കേസുകളില്‍ പ്രാദേശിക കോടതി അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റു ചെയ്തതുകൊണ്ട് ഉത്തരവിട്ടതോടെ പ്രജാപതിക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

അതിനിടെ പ്രജാപതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Advertisement