എഡിറ്റര്‍
എഡിറ്റര്‍
‘ചങ്ക് തകര്‍ന്നാണ് ഞാനിതെഴുതുന്നത്..ഒരു നല്ലകാര്യത്തിനിറങ്ങിയ എന്റെ വീടിന്നൊരു മരണ വീടുപോലെയാണ്, ഇനി മേലാല്‍ സാമൂഹ്യ സേവനത്തിനിറങ്ങില്ല’; കൊച്ചി മേയറെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ജൂഡ്
എഡിറ്റര്‍
Thursday 6th April 2017 11:02am

കൊച്ചി: ഷൂട്ടിംഗിന് സ്ഥലം അനുവദിക്കാത്തതിനെ തുടര്‍ന്ന് കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ ഭീഷണിപ്പെടുത്തി എന്ന കേസില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.

ഒരു നല്ല കാര്യത്തിന് ഇറങ്ങി പുറപ്പെട്ട് ഒരു കേസില്‍ പ്രതിയാകേണ്ടി വന്നതില്‍ അത്യധികം സങ്കടമുണ്ടെന്നായിരുന്നു ജൂഡിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജൂഡ് തന്റെ മനസു തുറന്നത്.

പത്രത്തിലെ വാര്ത്തകള്‍ കണ്ടു , ഒരു മരണ വീട് പോലെ എന്റെ വീട് ആക്കിയതിലും എന്നെ സ്‌നേഹിക്കുന്നവരെ ഇത്തരം വാര്ത്തകള്‍ വിഷമിപ്പിച്ചതിലും ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും ജൂഡ് പറയുന്നു. ‘ഇനി മേലാല്‍ സാമൂഹ്യ സേവനത്തിനു ഇറങ്ങില്ല എന്ന് സങ്കടത്തോടെ പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു.’ ഇതാണ് ജൂഡിന്റെ പോസ്റ്റിലെ അവസാന വാക്കുകള്‍.

‘ചങ്ക് തകര്‍ന്നാണ് ഞാനീ കുറിപ്പെഴുതുന്നത്. അല്പം നീളം കൂടാന്‍ സാധ്യതയുണ്ട്. എന്റെ പേരില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ , കൊച്ചിന്‍ മേയര്‍ സൌമിനി ജെയിന്‍ മാഡത്തിനെ ഭീഷണിപ്പെടുത്തിയതിനു കേസ് ഉണ്ടെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നിട്ടുണ്ട്. എല്ലാ കൂട്ടുകാരും ബന്ധുക്കളും വീട്ടുകാരും ആകെ വിഷമത്തിലാണ്. പക്ഷെ ഇത് ഉണ്ടാകാനുള്ള സാഹചര്യം പറയണം എന്ന് എനിക്ക് തോന്നുന്നു..’ എന്നു പറഞ്ഞു കൊണ്ടായിരുന്നു ജൂഡ് പോസ്റ്റ് ആരംഭിച്ചത്.


Also Read: ‘എന്റെ വളര്‍ത്തുനായ ഇതിലും നന്നായി ഡാന്‍സ് ചെയ്യും’; ഐ.പി.എല്‍ ഉദ്ഘാടനത്തില്‍ ഡാന്‍സ് കളിച്ച് ട്രോള്‍മാരുടെ പണി മേടിച്ച് ആമി ജാക്‌സണ്‍


കുറച്ചു മാസങ്ങള്ക്ക് മുന്‍പ് ഒരു പത്ര വായനയില്‍ ധാരാളം ബാല ലൈംഗിക പീഡന വാര്‍ത്തകള്‍ കണ്ടപ്പോള്‍, ബന്ധുക്കളടക്കം കുട്ടികളെ പീഡിപ്പിക്കുന്നു എന്നൊക്കെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ കൊച്ചു കുഞ്ഞിന്റെപിതാവ് കൂടിയായ തനിക്ക് കുഞ്ഞുങ്ങള്‍ക്ക് ഒരു ബോധവല്‍കരണമാണ് നല്ലത് എന്ന് തോന്നി. ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റും ഇത്തരത്തില്‍ വീഡിയോ യൂടുബില്‍ ഉണ്ട്. ആമിര്‍ ഖാന്‍ സത്യമേവ ജയതേ എന്ന പരിപാടിയില്‍ ഇത്തരം ബോധവത്ക്കരണ വീഡിയോ ചെയ്തിട്ടുണ്ട്. എന്ത് കൊണ്ട് അതിന്റെ മലയാളം വെര്‍ഷന്‍ ചെയ്തു കൂട എന്ന് താന്‍ ചിന്തിച്ചുവെന്ന് ജൂഡ് പറയുന്നു.

ഇതിനെ കുറിച്ച് നടനും സുഹൃത്തുമായ നിവിന്‍ പോളിയുമായി സംസാരിച്ചപ്പോള്‍ പ്രതിഫലമൊന്നും വാങ്ങാതെ തന്നെ അഭിനയിക്കാന്‍ നിവിന്‍ തയ്യാറായെന്നും പിന്നാലെ മന്ത്രി എ.കെ ശൈലജയും എം.എല്‍.എ ഹൈബീ ഈഡനും പിന്തുണയുമായി രംഗത്തെത്തുകയായിരുന്നുവെന്നും ഹൈബീ ഈഡന്റെ സഹായത്തോടെ സുഭാഷ് പാര്‍ക്ക് ഷൂട്ടിംഗിനായി അനുമതി വാങ്ങാന്‍ ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.

പിന്നീടാണ് സിനിമ ഷൂട്ടിംഗിന് പാര്‍ക്ക് അനുവദിച്ചു തരില്ലെന്ന മേയര്‍ സൗമിനി ജെയ്ന്‍ നിലപാടെടുത്തത്. അതേ തുടര്‍ന്നാണ് മേയറുമായി ഫോണില്‍ സംസാരിച്ചതെന്നും വീഡിയോയുടെ നല്ല ഉദ്ദേശ്യത്തെ കുറിച്ചും നിവിന്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കുന്നതിനെ കുറിച്ചെല്ലാം സംസാരിച്ചെന്നും ജൂഡ് പറയുന്നു. എന്നാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന നിലപാടില്‍ മേയര്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും ജൂഡ് വ്യക്തമാക്കുന്നു.


Don’t Miss: പശുവിനെ കൊല്ലാന്‍ മാത്രം ധൈര്യമുള്ളവര്‍ കേരളത്തിലുണ്ടോ? വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍


‘നിങ്ങള്‍ എത്ര മോശം കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ കണ്ണടക്കുന്നുണ്ടാകും, ഈ നല്ല കാര്യത്തിനു ഹെല്‍പ്പ് ചെയ്യാത്തത് മോശമായിപോയി , ഞാന്‍ ഇതിനെതിരെ പ്രതികരിക്കും എന്നും പറഞ്ഞു ഞാന്‍ അവിടെ നിന്നും ഇറങ്ങി പോന്നു.’ ജൂഡ് പറയുന്നു.

എന്നാല്‍ അന്ന് തന്നെ തന്റെ പേരില്‍ കേസ് ഉണ്ടെന്നറിഞ്ഞ് അത് കോമ്പ്രമൈസ് ചെയ്യാന്‍ താന്‍ പിറ്റേന്ന് തന്നെ സൌമിനി മാഡത്തിന്റെ ഓഫീസില്‍ പോയി തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് പറ്റിയെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്തുവെന്നും, എന്നാല്‍ പത്രസമ്മേളനം വിളിച്ചു മാപ്പ് പറയണം എന്നായിരുന്നു മേയര്‍ ആവശ്യപ്പെട്ടത്. പിറ്റേന്ന് ഷൂട്ട് ഉള്ളതിനാല്‍ അതിന് ശേഷം ആലോചിച്ചു ചെയ്യാം എന്ന് പറഞ്ഞാണ് താന്‍ അവിടെ നിന്നും പോന്നത്. പിന്നീടാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ജൂഡ് കൂട്ടിച്ചേര്‍ക്കുന്നു.

Advertisement