എഡിറ്റര്‍
എഡിറ്റര്‍
പ്ലാസ്റ്റിക്കിന് നിരോധമേര്‍പ്പെടുത്തി ജുബെല്‍ മുനിസിപ്പാലിറ്റി
എഡിറ്റര്‍
Sunday 18th September 2016 2:56pm

plastic-bags

ജുബൈല്‍: പബ്ലിക്ക് ബേക്കറികളിലും പ്രവിശ്യകളിലും പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നതിന് നിരോധനവുമായി ജുബൈല്‍ മുനിസിപ്പാലിറ്റി.

പ്ലാസ്റ്റിക് ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന ദോഷവശങ്ങളെ പറ്റി ബോധവത്ക്കരണ ക്യാമ്പയിനും മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്നുണ്ട്.

ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലും കെട്ടി നല്‍കുമ്പോഴുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പും ജുബൈല്‍ മുനിസിപ്പാലിറ്റി നല്‍കുന്നുണ്ട്.

ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുന്നതിനായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കണം. പ്ലാസ്റ്റിക് ബാഗിന് പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കണമെന്ന് ജുബൈല്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ നൈഫ് അല്‍ ദാവിഷ് പറയുന്നു.

നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് പ്ലാസ്റ്റിക് ഉപയോഗംകൊണ്ട് ഉണ്ടാകുന്നത്. ചൂടുള്ള ബ്രഡ് പോലുള്ള വസ്തുക്കള്‍ പൊതിയുന്നത് ബ്ലാസ്റ്റിക് കവറുകളിലാണ്.

ഇത് ദീര്‍ഘനേരം വെച്ചിരുന്നാല്‍ പ്ര്‌ത്യേകിച്ചും ചൂടുള്ള കാലാവസ്ഥ കൂടിയാകുമ്പോള്‍ മാരകമായ വിഷവസ്തുവായി അത് മാറും. ഇത് വാങ്ങി കഴിക്കുന്ന ജനങ്ങള്‍ക്ക് ഇതിലെ അപകടം മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement