ജനതാ ഗാരേജിന് ശേഷം വീണ്ടും ജൂനിയര്‍ എന്‍.ടി.ആര്‍ - കൊരട്ടാല ശിവ ടീം; ജൂനിയര്‍ എന്‍.ടി.ആറിന്റെ 30 ാം ചിത്രം ഒരുങ്ങുന്നു
Entertainment news
ജനതാ ഗാരേജിന് ശേഷം വീണ്ടും ജൂനിയര്‍ എന്‍.ടി.ആര്‍ - കൊരട്ടാല ശിവ ടീം; ജൂനിയര്‍ എന്‍.ടി.ആറിന്റെ 30 ാം ചിത്രം ഒരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 12th April 2021, 10:54 pm

ഹൈദരാബാദ്: തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍.ടി.ആര്‍ – കൊരട്ടാല ശിവ ടീം ജനതാ ഗാരേജിന് ശേഷം വീണ്ടും ഒന്നിക്കുന്നു. ജൂനിയര്‍ എന്‍.ടി.ആറിന്റെ 30ാമത്തെ സിനിമയായി ഒരുങ്ങുന്ന ചിത്രം എന്‍.ടി.ആര്‍ 30 എന്ന പേരിലാണ് അറിയപ്പെടുന്നത്.

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന എന്‍.ടി.ആര്‍ 30 അവതരിപ്പിക്കുന്നത് നന്ദമൂരി കല്ല്യാണ്‍രാം ആണ്. യുവസുധ ആര്‍ട്‌സ് മിക്കിലിനെനി സുധാകറും എന്‍.ടി.ആര്‍ ആര്‍ട്‌സിന്റെ ബാനറില്‍ കൊസരജു ഹരികൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ രണ്ടാം പകുതിയില്‍ ആരംഭിക്കാനാണ് പദ്ധതി. 2022 ഏപ്രില്‍ 29 ന് ചിത്രം ഒന്നിലധികം ഭാഷകളില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

2016 ലാണ് ജൂനിയര്‍ എന്‍.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജില്‍ ഒന്നിക്കുന്നത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.

ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ ആണ് ജൂനിയര്‍ എന്‍.ടി.ആറിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Jr. Ntr and Koratala Siva collaborate for the second time for a massive Pan India project