ആദ്യം ജൂനിയര്‍ എന്‍.ടി.ആറിനോട്, പിന്നീട് ബാലയ്യയോട്; രണ്ട് പേരും നിരസിച്ച ആ വേഷം ഈ ചിത്രത്തിലേതാണ്
indian cinema
ആദ്യം ജൂനിയര്‍ എന്‍.ടി.ആറിനോട്, പിന്നീട് ബാലയ്യയോട്; രണ്ട് പേരും നിരസിച്ച ആ വേഷം ഈ ചിത്രത്തിലേതാണ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 4th April 2020, 11:55 pm

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ജീവിതകഥയാണ് എ.എല്‍ വിജയ് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. തലൈവി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ ജയലളിതയായെത്തുന്നത് കങ്കണ റാവത്താണ്. എം.ജി.ആറിന്റെ വേഷത്തില്‍ അരവിന്ദ് സ്വാമിയാണ് അഭിനയിക്കുന്നത്.

ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എ.എല്‍ വിജയ് തെലുങ്ക് സൂപ്പര്‍താരം നന്ദാമുറി ബാലകൃഷ്ണയോട് ആവശ്യപ്പെട്ടെങ്കിലും താരം അത് നിരസിച്ചു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ബാലയ്യയുടെ പിതാവും മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന എന്‍.ടി രാമറാവുവുമായി ജയലളിത് മികച്ച ആത്മബന്ധമാണ് ഉണ്ടായിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആ ബന്ധത്തെ ചിത്രത്തില്‍ പകര്‍ത്തണമെന്ന് സംവിധായകനുണ്ടായിരുന്നതിന്റെ ഭാഗമായാണ് ബാലയ്യയോട് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. പക്ഷെ ബാലയ്യ നിരസിക്കുകയായിരുന്നു.

നേരത്തെ എ.എല്‍ വിജയ് രാമറാവുവിന്റെ കൊച്ചുമകന്‍ ജൂനിയര്‍ എന്‍.ടി.ആറിനെ രാമറാവുവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി സമീപിച്ചിരുന്നു. ജൂനിയര്‍ എന്‍.ടി.ആറും ഈ ആവശ്യം നിരസിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ