എഡിറ്റര്‍
എഡിറ്റര്‍
രാഹുലിനെ മോശമായി ചിത്രീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഇനി വിലപോവില്ല: ശശി തരൂര്‍
എഡിറ്റര്‍
Sunday 22nd October 2017 9:32pm


ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മോശമായി ചിത്രീകരിക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഇനി വിലപ്പോകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ശക്തനായ എതിരാളിയായി രാഹുലിനെ ജനങ്ങള്‍ കണ്ടുതുടങ്ങിയെന്നും തരൂര്‍ പറഞ്ഞു.


Also Read: ‘പറ പറന്നു കാര്‍ത്തിക്’; ഗുപ്റ്റിലിനെ പറന്നു പിടിച്ച ദിനേഷ് കാര്‍ത്തിക്; മടങ്ങിവരവില്‍ ആരാധകരെ വിസ്മയിപ്പിച്ച ക്യാച്ച് കാണാം


പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ രാജ്യത്തെ സാഹചര്യങ്ങള്‍ മാറിയതായി അഭിപ്രായപ്പെട്ടത്. എല്ലാം വ്യക്തമായിത്തന്നെ മാറിക്കഴിഞ്ഞു. ‘കഴിഞ്ഞ കുറച്ച് മാസങ്ങളായി ജനങ്ങള്‍ സംശയങ്ങള്‍ ചോദിക്കാനാരംഭിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് ബദലായി കോണ്‍ഗ്രസിനെ തന്നെയാണ് ജനങ്ങള്‍ ഇന്നും കാണുന്നത്.’ തരൂര്‍ പറഞ്ഞു.

‘പഞ്ചാബിലെ ഗുര്‍ദാസ്പൂരിലെയും വേങ്ങരയിലെയും ഉപതിരഞ്ഞെടുപ്പുകളിലെ മികച്ച വിജയം ബി.ജെ.പിയുടെ പ്രചാരണ തന്ത്രങ്ങള്‍ പാളുന്നതിന്റെ തെളിവാണ്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എന്ന് പാലിക്കുമെന്ന് ജനം ചോദിച്ചു തുടങ്ങി.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Dont Miss: ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരില്‍ മുസ്‌ലീം കുടുംബത്തിന് മഹല്ലിന്റെ ഊരുവിലക്ക്; വിലക്ക് മറികടന്ന് വിവാഹത്തില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍


രാഹുല്‍ നേതൃസ്ഥാനം ഏറ്റെടുക്കുന്നതോടെ കോണ്‍ഗ്രസിന് പുത്തനുണര്‍വ്വ് ലഭിക്കുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഉടന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് രാഹുലിന്റെ സ്ഥാനാഹരണത്തോടെ കോണ്‍ഗ്രസിനു പുത്തനുണര്‍വ് ലഭിക്കുമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടത്.

Advertisement