എഡിറ്റര്‍
എഡിറ്റര്‍
കൊട്ടാക്കമ്പൂര്‍ ഭൂമി വിവാദം; ജോയ്‌സ് ജോര്‍ജ് എം.പിയുടെ പട്ടയം ദേവികുളം സബ്ബ് കളക്ടര്‍ റദ്ദാക്കി
എഡിറ്റര്‍
Saturday 11th November 2017 10:35am

ഇടുക്കി: കൊട്ടാക്കമ്പൂരില്‍ ഇടുക്കി എം.പി ജോയ്സ് ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന പട്ടയം ദേവികുളം സബ്ബ്കളക്ടര്‍ റദ്ദാക്കി. ജോയ്‌സ് ജോര്‍ജിന്റെ കൈവശമുള്ള 20 ഏക്കര്‍ സ്ഥലം നീലകുറിഞ്ഞി സാങ്ച്വറിയായി സര്‍ക്കാര്‍ അംഗീകരിച്ച സ്ഥലമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് പട്ടയം കളക്ടര്‍ റദ്ദാക്കിയത്.

ഭൂപതിവ് രേഖാ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി ചേരാത്ത സാഹചര്യത്തിലായിരുന്നു കളക്ടറുടെ നടപടി. ഇക്കഴിഞ്ഞ ഏഴാം തിയ്യതി ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്സ് ജോര്‍ജ്ജിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരെന്നെങ്കിലും തന്റെ പാരമ്പര്യ സ്വത്താണെന്ന് തെളിയിക്കാന്‍ എം.പിക്ക് കഴിഞ്ഞില്ല.

അതേ സമയം ജോയ്‌സ് ജോര്‍ജിന് അപ്പീലിന് പോകാമെന്നും കള്ക്ടര്‍ വ്യക്തമാക്കി. ജോയ്‌സ് ജോര്‍ജിന്റെയും ഭാര്യയുടെയും പേരില്‍ എട്ടേക്കറും ശേഷിക്കുന്ന ഭൂമി ബന്ധുക്കളുടെ പേരിലുമാണ് ഉള്ളത്.


Also Read ചികിത്സാപ്പിഴവെന്നാരോപണം; കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ചു


2015ലാണ് ജോയ്‌സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമെതിരേ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തത്. വ്യാജ രേഖകളിലൂടെയാണു ജോയ്സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കര്‍ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടര്‍ന്ന് ഇതു പരിശോധിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് ഉത്തരവിട്ടിരുന്നത്.

എംപിയുടെ പട്ടയം റദ്ദാക്കിയാല്‍ മാത്രം പോര നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി മുന്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്.

Advertisement