എഡിറ്റര്‍
എഡിറ്റര്‍
അവാര്‍ഡ്ദാനത്തിന് എത്താതിരുന്ന താരങ്ങലെ കുറ്റം പറയുന്നതിന് മുമ്പ് സംഘാടകര്‍ അവരെ ക്ഷണിച്ചിരുന്നോ എന്ന് മുഖ്യമന്ത്രിക്ക് അന്വേഷിക്കാമായിരുന്നു: ജോയ് മാത്യു
എഡിറ്റര്‍
Friday 15th September 2017 9:52am

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ എത്താതിരുന്ന സിനിമാ താരങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു.

അവാര്‍ഡ്ദാന പരിപാടിക്ക് എത്താതിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കുറ്റം പറയുന്നതിന്നു മുമ്പ് സംഘാടകര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരെ ക്ഷിണിച്ചിരുന്നുവോ എന്ന് കൂടി മുഖ്യമന്ത്രിക്ക് അന്വേഷിക്കാമായിരുന്നെന്ന് ജോയ് മാത്യു പറയുന്നു.

നമുക്ക് വേണ്ടത് നടീനടന്മാരാണ് താരങ്ങളല്ല എന്ന് ഇനിയെങ്കിലും ഇവരൊക്കെ മനസ്സിലാക്കാത്തത് എന്താണെന്നും അഭിനയമികവിനേക്കാള്‍ താരമൂല്യം നോക്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിച്ചെടുക്കുന്ന വിപ്ലവ പാര്‍ട്ടി നേതാവ് ഇങ്ങിനെ പറഞ്ഞില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂവെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു.

ഒരര്‍ഥത്തില്‍ ഇതുവരെ നല്‍കിപ്പോന്ന അവാര്‍ഡുകള്‍ ഇത്തരം മേളകള്‍ക്ക് ആളെക്കൂട്ടുവാനായിരുന്നു എന്ന കച്ചവടതന്ത്രം തുറന്നുകാണിക്കുവാനെങ്കിലും കഴിഞ്ഞ അവാര്‍ഡ് ദാന ചടങ്ങിനു കഴിഞ്ഞിട്ടുണ്ട്.


Dont Miss നടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് പൊലീസ്


മറ്റൊരു കാര്യം മുഖ്യമന്ത്രി മനസ്സിലാക്കേണ്ടതുണ്ട്. ഒരുവിധപ്പെട്ട അവാര്‍ഡ്ദാന ചടങ്ങുകള്‍ എല്ലാം ഇതുപോലെയൊക്കെത്തന്നെയാണ്.

ജേതാവും അയാളുടെ കുടുംബവും പിന്നെ ക്ഷണിക്കപ്പെട്ട മറ്റുചിലരും!മികച്ച കര്‍ഷകനായാലും മികച്ച മാധ്യമപ്രവര്‍ത്തകനായാലും ഇനി മികച്ച നിയമസമാജികനായാല്‍പ്പോലും നമ്മുടെ നാട്ടില്‍ ഇങ്ങിനെയൊക്കെത്തന്നെയാണെന്നും ജോയ് മാത്യു പറയുന്നു.

ശരിയായ ജേതാക്കള്‍ തലശ്ശേരിക്കാര്‍
———————————-
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളല്ലാത്ത താരങ്ങള്‍ പങ്കെടുക്കാതിരുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത് കണ്ടു-നമുക്ക് വേണ്ടത് നടീനടന്മാരാണ് താരങ്ങളല്ല എന്ന് ഇനിയെങ്കിലും ഇവരൊക്കെ മനസ്സിലാക്കാത്തത് എന്താണൂ?

അഭിനയമികവിനേക്കാള്‍ താരമൂല്യം നോക്കി സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിച്ചെടുക്കുന്ന വിപ്ലവ പാര്‍ട്ടി നേതാവ് ഇങ്ങിനെ പറഞ്ഞില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ-

കഴിഞ്ഞ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ കമിറ്റിയുടെ ജേതാക്കളെ തിരഞ്ഞെടുത്ത രീതി -ചില പാകപ്പിഴകള്‍ ഉണ്ടായിരുന്നാല്‍പ്പോലും- മറ്റു പലവര്‍ഷങ്ങളില്‍ നടന്നതിനേക്കാള്‍ വ്യത്യസ്തവും ഗുണപരവുമായിരുന്നു എന്ന് പറയാതെ വയ്യ-

ഒരര്‍ഥത്തില്‍ ഇതുവരെ നല്‍കിപ്പോന്ന അവാര്‍ഡുകള്‍ ഇത്തരം മേളകള്‍ക്ക് ആളെക്കൂട്ടുവാനായിരുന്നു എന്ന കച്ചവടതന്ത്രം തുറന്നുകാണിക്കുവാനെങ്കിലും കഴിഞ്ഞ അവാര്‍ഡ് ദാന ചടങ്ങിനു കഴിഞ്ഞു-മറ്റൊരു കാര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രി മനസ്സിലാക്കേണ്ടതുണ്ട് , ഒരുവിധപ്പെട്ട അവാര്‍ഡ്ദാന ചടങ്ങുകള്‍ എല്ലാം ഇതുപോലെയൊക്കെത്തന്നെയാണല്ലോ-

ജേതാവും അയാളുടെ കുടുംബവും പിന്നെ ക്ഷണിക്കപ്പെട്ട മറ്റുചിലരും!മികച്ച കര്‍ഷകനായാലും മികച്ച മാധ്യമപ്രവര്‍ത്തകനായാലും ഇനി മികച്ച നിയമസമാജികനായാല്‍പ്പോലും നമ്മുടെ നാട്ടില്‍ ഇങ്ങിനെയൊക്കെത്തന്നെ – അതുകൊണ്ട് അവാര്‍ഡ്ദാന പരിപാടിക്ക് എത്താതിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ കുറ്റം പറയുന്നതിന്നു മുമ്പ് സംഘാടകര്‍ മുഖ്യമന്ത്രി പറഞ്ഞ താരങ്ങള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രപ്രവര്‍ത്തകരെ ക്ഷിണിച്ചിരുന്നുവോ എന്ന് കൂടി അന്വേഷിക്കാമായിരുന്നു

-താരങ്ങളെയല്ല അഭിനേതാക്കളെയാണു ഞങ്ങള്‍ കാണാനിഷ്ടപ്പെടുന്നത് എന്ന് പ്രഖ്യാപിക്കുന്നതരത്തിലുള്ള തലശ്ശേരിയിലെ വന്‍ജനാവലിയുടെ സാന്നിദ്ധ്യം അതല്ലേ വ്യക്തമാക്കുന്നത്
അപ്പോള്‍ ശരിക്കും അവാര്‍ഡ് ജേതാക്കള്‍ താരാരാധന തലക്ക്പിടിക്കാത്ത തലശ്ശേരിക്കാരല്ലേ

Advertisement