ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Travel Diary
ടുര്‍ടുക്; പര്‍വതങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പേടിച്ച് ഒളിച്ചിരുന്ന ഗ്രാമം; ഇപ്പോള്‍ ശാന്തതയുടേയും
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 4:49pm

പര്‍വതങ്ങള്‍ക്കിടയില്‍ പേടിച്ച് ഒളിച്ചിരുന്ന ഒരുഗ്രാമം. അതാണ് ടുര്‍ടുക്. ജമ്മുകാശ്മീരിലെ ലഡാക്കിന്റെ മൂലയില്‍ പാക്കിസ്ഥാനോട് അതിര്‍ത്തി പങ്കിടുന്ന ടുര്‍ടുകില്‍ ഒരുകാലത്ത് പ്രവേശനമുണ്ടായിരുന്നത് പട്ടാളക്കാര്‍ക്ക് മാത്രമായിരുന്നു.

ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ ഹിമാനിയിലേയ്ക്കുള്ള വഴിയുടെ തുടക്കവും ഈ കൊച്ചുഗ്രാമത്തില്‍ നിന്നാണ്. പാക്കിസ്ഥാന്‍ അധീനതയില്‍ ആയിരുന്ന ടുര്‍ടുകിയെ 1917ലെ യുദ്ധത്തില്‍ ഇന്ത്യ പിടിച്ചെടുത്തു.

ഇവിടുത്തെ ജനങ്ങള്‍ കൂടുതലും ഇസ്‌ലാംമത വിശ്വാസികളാണ്. എന്നിരുന്നാലും ഇവിടെ ബുദ്ധമതക്കാര്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്ന ചില ആരാധനാലയങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്.

യുദ്ധം ഒഴിഞ്ഞുപോയ ദിവസങ്ങള്‍ മുതല്‍ ടുര്‍ടുകിലെ ജനങ്ങള്‍ ജീവിക്കാന്‍ തുടങ്ങി. പതിയെ മറ്റു സ്ഥലങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ ടുര്‍ടുകില്‍ എത്തിത്തുടങ്ങി.


Dont Miss ‘കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും പുറത്താക്കണം’ രാഷ്ട്രപതിക്ക് മിസോറാമില്‍ നിന്നും കത്ത്


ലേ ടൗണില്‍ നിന്നും 205 കിലോമീറ്റര്‍ അകലെയാണ് ടുര്‍ടുക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ഒഴുകുന്ന ഷ്യോക് നദീതടത്തിലാണ് ഈ ഗ്രാമമുള്ളത്.

2009ല്‍ ടുര്‍ടുക് വിനോദ സഞ്ചാരികള്‍ക്കു വേണ്ടി തുറന്നുകൊടുത്തു. നിയന്ത്രണ രേഖയ്ക്ക് അപ്പുറം സഞ്ചാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അപൂര്‍വ്വം സ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്

പാലത്തിന്റെ രണ്ടറ്റങ്ങള്‍

പാലത്തിനാല്‍ വിഭജിക്കപ്പെട്ട രണ്ടു ഭാഗങ്ങളാണ് ടുര്‍ടുക് ഗ്രാമത്തിനുള്ളത്. ഈ ചെറിയ പാലത്തിന്റെ ഒരു വശം യൗള്‍ എന്നും മറുവശം ഫാരോള്‍ എന്നും അറിയപ്പെടുന്നു.

യുള്‍ എന്നാല്‍ ഗ്രാമം എന്നാണ് അര്‍ത്ഥം. ഒരര്‍ഥത്തില്‍ ടുര്‍ടുകിന്റെ പ്രാചീന ഭാഗമാണ് യൗള്‍ എന്നും പറയാം. ഗ്രാമത്തിന്റെ എല്ലാ നൊസ്റ്റാള്‍ജിയയും പ്രകടമാകുക ഇവിടെയാണ്. ഗ്രാമത്തിലെ ഏറെ പഴക്കമുള്ള മുസ്‌ലീം ദേവാലയങ്ങള്‍ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

ഫരോള്‍ കുറച്ച് ആധുനികമാണ്. നദിയുടെ മറുവശം എന്നാണ് ഫരോളിന്റെ അര്‍ത്ഥം. വിനോദസഞ്ചാരികള്‍ക്കു വേണ്ടി മാറ്റിവെച്ച ഗ്രാമത്തിന്റെ പാതി എന്നും ഫരോളിനെ വിശേഷിപ്പിക്കാം. സഞ്ചാരികള്‍ക്കു വേണ്ടി താമസ സൗകര്യം, ചില ബുദ്ധാശ്രമങ്ങള്‍, ചെറിയ ഷോപ്പിംഗ് കടകള്‍ എന്നിവയാണ് ഫരോളിലുള്ളത്.


ലോകകപ്പ് മത്സരങ്ങള്‍ നാളെ തുടങ്ങാനിരിക്കെ സ്‌പെയിന്‍ കോച്ചിനെ മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങള്‍


ടുര്‍ടുകിലെ മറ്റൊരു ആകര്‍ഷണമാണ് മരണ നദിക്കരയിലെ ചുതാങ് ഷ്യോക് താഴ്‌വര. താഴ്‌വരയെ പുണര്‍ന്ന് ഒഴുകുന്ന നദി മരണത്തിന്റെ നദി എന്നാണ് അറിയപ്പെടുന്നത്. കൊടും തണുപ്പുള്ള രാത്രികളില്‍ ഗ്രാമവാസികള്‍ നദിക്കരയിലേയ്ക്ക് ചേക്കേറും. തണുപ്പും പ്രകൃതിയും ശാന്തതയും കൂടിപ്പിണഞ്ഞിരിക്കുന്ന ടുര്‍ടുക് ഏകാന്തത അന്വേഷിക്കുന്ന സഞ്ചാരിക്കും സാഹസികനും മനസുനിറയുന്ന അനുഭവം സമ്മാനിക്കും.

ആകെ പതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള ഇവിടെ കൂടുതലും കര്‍ഷകരാണ്. പക്ഷേ, മുക്കാല്‍ഭാഗം ജനങ്ങളും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്. ദിവസവും നാലുമണിക്കൂര്‍ വൈദ്യുതി, ഇടയ്ക്കിടയ്ക്ക് കിട്ടുന്ന ഫോണ്‍ റെയിഞ്ച് എന്നിവയാണ് ഇവിടുത്തെ ആകെയുള്ള ആഡംബരം. മാര്‍ച്ച് മാസം ഒഴികെ എല്ലാ മാസങ്ങളിലും ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയമാണ്. മാര്‍ച്ചില്‍ ഇവിടെ കൊടുംചൂടായിരിക്കും.

എങ്ങനെ എത്താം

ലഡാകില്‍ എത്തിയാല്‍ അവിടെ നിന്നും മജിസ്‌ട്രേറ്റ് ഓഫീസില്‍ പോയി ടുര്‍ടുക് സന്ദര്‍ശിക്കുന്നതിന് അനുമതി നേടണം. പെര്‍മിറ്റ് നേടി കയ്യില്‍ കരുതുക. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രമേ ഇവിടെയ്ക്ക് ബസ് സര്‍വീസ് ഉള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ രണ്ടോ മൂന്നോ തവണ ജീപ്പ് സര്‍വീസ് ഉണ്ട്. 400 മുതല്‍ 500 രൂപ വരെയാകും ഒരാള്‍ക്ക് ചെലവ്. വണ്ടിക്കൂലി കൂടുതല്‍ ആണെങ്കിലും താമസം 300 രൂപയ്ക്കുള്ളില്‍ കിട്ടും. കൂടെ ഒരുനേരത്തെ ഭക്ഷണവും.

Advertisement