ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച്
റാണ അയ്യൂബ് ഇനി വാഷിംഗ് ടണ്‍ പോസ്റ്റിലെഴുതും; കോണ്‍ഡ്രിബ്യട്ടിംഗ് റൈറ്ററായി സ്ഥിരനിയമനം
national news
ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് റാണ അയ്യൂബ് ഇനി വാഷിംഗ് ടണ്‍ പോസ്റ്റിലെഴുതും; കോണ്‍ഡ്രിബ്യട്ടിംഗ് റൈറ്ററായി സ്ഥിരനിയമനം
ന്യൂസ് ഡെസ്‌ക്
Friday, 27th September 2019, 8:44 am

മുംബൈ: മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഭാഗമാവുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഗ്ലോബല്‍ ഒപിനിയന്‍സ് വിഭാഗത്തില്‍ കോണ്‍ഡ്രിബ്യട്ടിംഗ് റൈറ്ററായിരിക്കും റാണെയെന്ന് പത്രം അറിയിച്ചു. രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങള്‍ റാണ കൈകാര്യം ചെയ്യും.

‘നിര്‍ഭയയായ അന്വേഷണാത്മക പത്രപ്രവര്‍ത്തകയും രാജ്യത്തെ രാഷ്ട്രീയ സാമൂഹിയ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വര്‍ഷങ്ങളുടെ അനുഭവപാടവവും ഉള്ള റാണ അയ്യൂബ് സൗത്ത് ഏഷ്യയില്‍ പത്രത്തിന് സമാനതകളില്ലാത്ത വീക്ഷണം കൊണ്ട് വരുമെന്ന്’ വാഷിംഗ്ടണ്‍ പോസ്റ്റ് എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ഫ്രെഡ് ഹയറ്റ് വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്തും ഗ്ലോബല്‍ ഒപ്പീനിയന്‍ സെഷനിന്റെ ഭാഗമാവും.

നേരത്തെ തെഹല്‍ക്കയില്‍ ജോലി ചെയ്തിരുന്ന റാണ അയ്യൂബ് ഇപ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ്. 2013 ലായിരുന്നു റാണ തെഹല്‍ക്കയില്‍ നിന്നും രാജി വെച്ചത്. തെഹല്‍ക്ക പത്രാധിപരായിരുന്ന തരുണ്‍ തേജ്പാല്‍ ഉള്‍പ്പെട്ട ഒരു ലൈംഗികാതിക്രമ ആരോപണം സ്ഥാപനം കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണയുടെ ഫീച്ചര്‍ എക്കാലത്തെയും 20 മികച്ച മാസികാ ഫീച്ചറുകളിലൊന്നായി ഔട്ട്‌ലുക്ക് മാസിക തെരഞ്ഞെടുത്തിരുന്നു. ഈ ഫീച്ചര്‍ പിന്നീട് അവര്‍ ഗുജറാത്ത് ഫയല്‍സ്: അനാറ്റമി ഓഫ് എ കവര്‍ അപ്പ് എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ